നയൻതാരയുമൊത്തുള്ള വിവാഹം നീട്ടിവെക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി വിഘ്‌നേഷ്….

കല്യാണം നീട്ടിവെക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിഘ്‌നേഷ്.

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുന്നത്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നത് താരമാണ് നയൻതാര.

തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ താരം അകപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും താരത്തിന്റെ പ്രണയങ്ങൾ ആണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. പ്രഭുദേവയുമോത്തുള്ള താരത്തിന്റെ  പ്രണയം ഒരു സമയത്ത് സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു. പിന്നീട് ഇവർ വേർപിരിയുകയും ചെയ്തു.

ഇപ്പോൾ നയൻതാര പ്രണയത്തിൽ ആയിരിക്കുന്നത് വിഘ്‌നേഷ് ശിവനുമായാണ്. 2015 മുതൽ ആണ് ഇവർ പ്രണയത്തിലായത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത  നാനും റൗഡി താ എന്ന സിനിമയിൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ് സേതുപതി നായകനായ ഈ സിനിമയിൽ നയൻതാര മികച്ച വേഷമാണ് കൈകാര്യം ചെയ്തത്.

ഇതിനുശേഷമാണ് സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലാകുന്നത്. ഏകദേശം ആര് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിട്ട്. പക്ഷേ ഇവരുടെ കല്യാണം നീട്ടിക്കൊണ്ടു പോവുകയാണ്. അതിന്റെ കാരണം വിഘ്നേശ് ഈയടുത്ത് വ്യക്തമാക്കുകയുണ്ടായി.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ആൻസർ സെക്ഷനിലാണ് ഒരാൾ വിഘ്നേശ് നോട് കല്യാണം നീട്ടിക്കൊണ്ടു പോകാൻ ഉള്ള കാരണം എന്താണ്, എന്ന ചോദ്യം ഉന്നയിക്കുന്നത്. അതിന് വിഗ്നേഷ് നൽകിയ മറുപടി ഇങ്ങനെയാണ്.

കല്യാണത്തിന് ഒരുപാട് ചെലവുകൾ ഉണ്ട്. അതിനുള്ള പൈസ നീക്കിവെക്കുക യാണ് ഇപ്പോൾ. മാത്രമല്ല ഈ കൊറോണയും ഒന്ന് പോയി കിട്ടേണ്ട ബ്രോ.
എന്നാണ് വിഘ്നേഷ്  മറുപടി നൽകിയത്.
കൂടാതെ ഒരുപാട് മറ്റ് ചോദ്യങ്ങൾക്കും വിഘ്‌നേഷ് ഉത്തരം നൽകുകയുണ്ടായി.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*