യോഗ ഫോട്ടോകൾ പങ്കുവെച്ചും, യോഗ ഗുരുവിന് നന്ദി അറിയിച്ചും അപർണ ബാലമുരളി. ഫോട്ടോകൾ കാണാം…

യോഗ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അപർണ ബാലമുരളി. മലയാളത്തിൽ താരം സജീവമാണെങ്കിലും സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി, പ്ലേബാക്ക് സിംഗർ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അപർണ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് തമിഴ് സിനിമ സൂരരായി പൊട്രൂ എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. തമിഴിലെ നടിപ്പിൻ നായകൻ എന്നപേരിലറിയപ്പെടുന്ന സൂര്യ തകർത്തഭിനയിച്ച സിനിമയിൽ സൂര്യക്കൊപ്പം കട്ടക്ക് അഭിനയത്തിൽ കൂടെ നിൽക്കാൻ അപർണക്ക് സാധിച്ചിരുന്നു. അതോടുകൂടി ഭൂമി എന്ന കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ അറിയപ്പെടാൻ താരം തുടങ്ങി.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. 13 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ശാലീന സുന്ദരിയായി തനി നാടൻ പെണ്ണായിയാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് യോഗ ഫോട്ടോകളാണ്. താരം തന്റെ യോഗ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. യോഗ ഫോട്ടോകളിൽ സുന്ദരിയെ പ്രത്യക്ഷപ്പെട്ട താരം യോഗ ഗുരുവിന് നന്ദി അറിയിച്ചു കൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്.

I never thought, I would step into the world of Yoga. And that was one of the best decisions. But I’m beyond blessed to be the right hand.
If I’m doing atleast the so much its all because of my Guru @tara_sudarshan.

ഞാനൊരിക്കലും യോഗ യുടെ ലോകത്തേക്ക് ചുവടുവെക്കുന്ന വിചാരിച്ചതല്ല. പക്ഷേ അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഞാനിപ്പോൾ നല്ല കരങ്ങളിലാണ് .
ഞാനിപ്പോൾ ഇത്രയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ഗുരുവായ താര സുദർശൻ ആണ്. എന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് രേഖപ്പെടുത്തി.

അപർണ ബാലമുരളിയുടെ യോഗ ഗുരുവായ താരാ സുദർശനും തന്റെ ഇന്സ്റ്റാഗ്രാമിലും അപർണയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തുകൊണ്ട് താരത്തെ മെൻഷൻ ചെയ്തു #Proudteacher എന്ന് എഴുതിയിട്ടുണ്ട്. അപര്ണയുടെ ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*