അങ്ങനെ ചെയ്താൽ സിനിമയിൽ കൂടുതൽ അവസരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ അന്ന് അങ്ങനെ ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു.. സംവൃതയുടെ വാക്കുകൾ തരംഗമാകുന്നു…

ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് സംവൃതാ സുനിൽ. മലയാളികളുടെ ഇഷ്ട നായികമാരുടെ കൂട്ടത്തിലും സംവൃതാ സുനിൽ എന്ന പേരുണ്ടായി. ശാലീന സുന്ദരി ആണ് താരം. താരത്തിന്റെ അഭിനയത്തോട് കിടപിടിക്കുന്ന സൗന്ദര്യമാണ് താരത്തിനെ ആരാധകരിലേക്ക് അടുപ്പിച്ചിരുന്നത്.

മലയാളത്തിലെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. എല്ലാവരാലും അംഗീകരിക്കപ്പെടുന്നതും ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതുമായ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ട നായികയായി മാറിയത്. താരത്തിന്റെ അഭിനയ വൈഭവം എല്ലാ മേഖലയിലും പ്രശംസിക്കപ്പെട്ടിരുന്നു.

ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ നേടുകയും മലയാള ചലച്ചിത്ര മേഖലയിൽ സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടന്നത്. അതിനുശേഷം താരം സിനിമാ ലോകത്തിന് വിടപറയുകയും അമേരിക്കയിൽ സെറ്റിൽഡ് ആവുകയും ആണ് ചെയ്തത്.

എന്നാൽ ഇപ്പോൾ താരം പറയുന്നത് സിനിമാ മേഖലയിൽ സജീവമായിരുന്ന സമയത്ത് തന്നെ കുറിച്ച് പലരും പറഞ്ഞിരുന്ന അഭിപ്രായങ്ങളും മറ്റും ആണ്. വളരെ പെട്ടെന്നാണ് വാക്കുകൾ ആരാധകർ ഏറ്റെടുത്തതും തരംഗമായി പ്രചരിച്ചതും. സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ താരം വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തന്റെ മുൻനിരയിലുള്ള പല്ല് ശരിയായ ക്രമത്തിൽ ഉള്ളത് ആയിരുന്നില്ല. അതുകൊണ്ടുതന്നെ തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറയുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. പക്ഷേ താരത്തിനത് ഒരു ഐഡന്റിറ്റി ആയിരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയതും താരത്തിന്റെ സൗന്ദര്യം വർധിപ്പിച്ചതും ആ പല്ല് തന്നെയായിരുന്നു.

പൊന്തി നിൽക്കുന്ന പല്ല് അഭംഗി ആണെന്ന് പറയുകയും അത് മാറ്റി നിർത്തിയാൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കും എന്ന് പറയുന്നവരും അന്ന് കുറവായിരുന്നില്ല എന്നാണ് താരം ഓർത്ത് പറയുന്നത്. പക്ഷേ സിനിമയിലെ വലിയ അവസരങ്ങളുടെ ലോകത്തിനു വേണ്ടി പല്ലു മാറ്റാൻ അന്ന് ധൈര്യമുണ്ടായില്ല എന്നും താരം പറഞ്ഞു.

Samvritha
Samvritha

Be the first to comment

Leave a Reply

Your email address will not be published.


*