ആ സമയത്ത് എനിക്ക് അവരോട് ശെരിക്കും പ്രണയം തോണി’ പക്ഷെ എന്നെ കെട്ടിപ്പിടിക്കാൻ സാധിക്കില്ല എന്ന് അവർ തീർത്ത് പറഞ്ഞു ! യോഗി ബാബു !

കോമഡി വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും തിളങ്ങിനിൽക്കുന്ന തമിഴിലെ താരമാണ് യോഗി ബാബു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ കടന്നുവന്ന താരമിപ്പോൾ തമിഴിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ താരമെന്നും വിജയിച്ചിട്ടുള്ളൂ.

2009 ൽ യോഗി എന്ന സിനിമയിലൂടെയാണ് യോഗി ബാബു അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവിൽ ഏകദേശം നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Nayanthara

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കൊലമാവ് കോകില. നായക വേഷമാണ് ഈ സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തത്. ദിലീപ് കുമാർ സംവിധാനം ചെയ്ത ഈ സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തത് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരയാണ്.

ബ്ലാക്ക് കോമഡി ഗണത്തിൽപെട്ട സിനിമ മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നേടിയത്. നയൻതാര യോടൊപ്പം സിനിമയിലുടനീളം മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും യോഗി ബാബുവിന് സാധിച്ചിട്ടുണ്ട്. ഈ സിനിമയിൽ നയൻതാരക്കൊപ്പമുള്ള ഒരു ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു.

നയൻതാരയെ പ്രണയിക്കുന്ന രംഗമാണ് ഈ ഗാനത്തിലൂടെ ഷൂട്ട് ചെയ്തത്. ഈ സിനിമയിൽ നയൻതാര തന്നോട് എങ്ങനെ പെരുമാറി എന്ന് ഈയടുത്ത് യോഗി ബാബു വ്യക്തമാക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

സൗത്ത് ഇന്ത്യയിലെ ഏറ്റവും മുൻനിര നടി ആയിട്ട് പോലും ഇത്രയും എളിമയോടെ കൂടി പെരുമാറുന്ന വേറൊരു നടിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത്രയും എളിമയും സ്നേഹമുള്ള നടിയെ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല. ആ സിനിമയിൽ എനിക്ക് ശരിക്കും നയൻതാരയോട് പ്രണയം തോന്നിയിരുന്നു.

ഞാൻ ഇതിന് മുമ്പും തമിഴിലെ ഒരു മുൻനിര നായിക കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ എന്നെ കെട്ടിപ്പിടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. പക്ഷേ ആ നടി എന്നെ കെട്ടിപ്പിടിക്കാൻ തയ്യാറായിരുന്നില്ല. സംവിധായകൻ കേണപേക്ഷിച്ചിട്ടും ഒരു വിധത്തിലും ആ നടി തയ്യാറായില്ല എന്ന് യോഗി ബാബു വ്യക്തമാക്കി.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*