സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നു പോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല… അഭിപ്രായം തുറന്നു പറഞ്ഞു രാഹുൽ പശുപാലൻ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചൂടോടെ ചർച്ച ചെയ്യുന്നത് സ് ത്രീ ധ നവും സ് ത്രീ ധ ന മ ര ണങ്ങളും ഗാർഹിക പീ ഡ നവും ഒക്കെയാണ്. ഒരുപാട് പേരാണ് സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറഞ്ഞത്. പലരുടെയും എഴുത്തുകളെയും ഫോട്ടോകളെയും വീഡിയോകളെയും എല്ലാം സോഷ്യൽ മീഡിയ ചർച്ച ചെയ്തു.

ഇപ്പോഴും ഈ വിഷയത്തിൽ ഒരുപാട് എഴുത്തുകളും വീഡിയോകളും അഭിപ്രായങ്ങളും നിലപാടുകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഒരു കേസിലെ പുരോഗമനത്തിന് അനുസരിച്ചുള്ള നിലപാടുകളും അഭിപ്രായങ്ങളും ഓരോരുത്തരും അവരുടേതായ പ്ലാറ്റ്ഫോം മുകളിലൂടെ പുറം ലോകത്തോട് വിളിച്ചു പറയുന്നു.

ഇപ്പോൾ ആക്ടിവിസ്റ്റും ഫോട്ടോഗ്രാഫറുമായ രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. പെണ്ണിന്റെ സ്വർണ്ണം കൊണ്ട് ജീവിക്കുന്നവനും സ്വർണ്ണം ഇല്ലാത്ത പെണ്ണിനെ തരംതാഴ്ത്തി കാണുന്നവനും മുഖത്തടിക്കുന്ന തരത്തിലാണ് രാഹുൽ പശുപാലൻ തന്റെ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നത്.

രാഹുൽ പശുപാലൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച് വാക്കുകൾ ഇങ്ങനെയാണ് : “സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നുപോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല ” എന്ന് പറഞ്ഞാണ് അദ്ദേഹം അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

“ആ പഷ്ട്… ഈ ഓട്ട വീണ കലത്തിൽ ആണോ രാമൻകുട്ടീ നീ ഇത്രയും നേരം വെള്ളം കോരിയത് .ഈ മൂക്കിന് താഴെ വളരുന്ന മൈ രിനെന്തോ മഹാത്മ്യം കൂടുതൽ ഉണ്ടെന്ന തോന്നൽ ആണ് പ്രശ്നമെന്ന് ഇവന്മാർക്ക് ഇപ്പഴും മനസിലായിട്ടില്ല . സ് ത്രീ ധ നം അല്ല “ആണത്തം” എന്ന മനോരോഗമാണ് പ്രശ്നം” ഇന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇങ്ങനെ ഒരു എഴുത്ത് എഴുതിയതിനു ശേഷം പിറ്റേ ദിവസം ആ രാഹുൽ മറ്റൊരു എഴുത്തു കൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “സ് ത്രീ ധ നം വാങ്ങും ഭാര്യയെ തല്ലും എന്നൊക്കെ പറയുന്നതിൽ നാണക്കേടൊന്നും ഇല്ലാത്ത ആണത്തമുള്ള മലയാളികളേക്കാൾ എന്തുകൊണ്ടും അപകടകാരികളാണ് ഞങ്ങടെ നാട്ടിൽ സ് ത്രീ ധ നമില്ല എന്ന് പറയുന്ന വടക്കൻ പുരോഗമനോളികൾ” എന്നാണ്.

Resmi
Resmi
Resmi
Resmi
Resmi
Resmi

Be the first to comment

Leave a Reply

Your email address will not be published.


*