ആദ്യമായി വെക്കേഷൻ നാട്ടിൽ ആഘോഷിച്ചു റിമാ കല്ലിങ്കൽ… വർക്കല ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു…

സിനിമ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ താരം സ്വന്തമാക്കി.

അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു. ഓരോ ഡയലോഗുകൾ പോലും പ്രേക്ഷകർ ഓർത്തിരിക്കാൻ തക്കതായ അഭിനയ വൈഭവം തന്നെയാണ് താരത്തിനുള്ളത്. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണവും അതുതന്നെയാണ്.

അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം മലയാളം നടിമാരുടെ കൂട്ടത്തിൽ റിമാകല്ലിങ്കളിന്റെ പേരുണ്ട്. അഭിനയ വൈഭവത്തിലൂടെ താരം നേടിയ പ്രേക്ഷകർക്കൊപ്പം സ്വന്തമായി നിലപാടുകൾ തുറന്നു പറഞ്ഞതു കൊണ്ട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം സജീവമായി സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇതെല്ലാം വൈറൽ ആണ് പതിവ്.

താരം ഓരോ വെക്കേഷനും വിദേശ രാജ്യങ്ങളിൽ പോയി ആഘോഷിക്കുന്നതാണ് പക്ഷേ കൊവിഡ് പ്രോട്ടോക്കോളുകൾ കാരണം വിദേശ യാത്രകൾ എല്ലാം തടസ്സപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ ഇപ്രാവശ്യം താരം വെക്കേഷൻ ആഘോഷിക്കുന്നത് തിരുവനന്തപുരത്തെ വർക്കല ബീച്ചിൽ വച്ചാണ്.

റിമ കല്ലിങ്കലും രമ്യ നമ്പീശനും മറ്റൊരു കൂട്ടുകാരിയുമൊത്ത് ആണ് താരം ഇപ്പോഴത്തെ വെക്കേഷൻ ആഘോഷിക്കുന്നത്. തിരുവനന്തപുരം വർക്കല ബീച്ചിൽ നിന്നുള്ള പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ ചിത്രങ്ങൾ ആണ് താരം പകർത്തിയിരിക്കുന്നത്.

കാലിനടിയിൽ മണൽ സ്പർശം ഏറ്റതും കടലിന്റെ വിളിക്ക് കാതോർത്തതും ശരീരത്തിൽ ഇളം തെന്നൽ തഴുകിയതും ഒക്കെയായ ആനന്ദമാണ് താരം ചിത്രങ്ങളിലൂടെയും ക്യാപ്ഷനുകളിലൂടെയും എല്ലാം പങ്കുവെക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

Rima
Rima
Rima
Rima
Rima
Rima

Be the first to comment

Leave a Reply

Your email address will not be published.


*