ഇത് പരസ്പരത്തിലെ പത്മാവതിയമ്മ തന്നെയല്ലേ? എജ്ജാതി മേക്കോവർ.. ഫോട്ടോ കണ്ടു ഞെട്ടിത്തരിച്ചു ആരാധകർ!!!

സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്കുള്ള അതേ പിന്തുണയാണ് സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്കും ലഭിക്കാറുള്ളത്. ഒരുപക്ഷേ സിനിമയിൽ ഉള്ളവരേക്കാൾ കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്നുണ്ട് എന്ന് വേണം പറയാൻ. ഇവിടുത്തെ മലയാളി വീട്ടമ്മമാർ സീരിയൽ കലാകാരന്മാരെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്.

ഇത്തരത്തിൽ മലയാളി സീരിയളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് രേഖ സതീഷ്. സീരിയലിലൂടെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ജീവിത വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ആയിരങ്ങളാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. ഒരുപാട് ഇൻസ്റ്റഗ്രാം റീൽസ് കളും താരം പങ്കുവെച്ചിട്ടുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇത് പരസ്പര ത്തിലെ പത്മാവതി അമ്മ തന്നെയല്ലേ എന്നാണ് ആരാധകർ ഫോട്ടോ കണ്ട് ചോദിക്കുന്നത്. കിടിലൻ മേക്കോവറിൽ ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ബ്ലിസ് ഫിലിം മേക്കർസ് ന്ന് വേണ്ടി എടുത്ത ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

1999 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന നിറക്കൂട്ടുകൾ എന്ന സോപ്പ് ഒപ്പേറ യിൽ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മുപ്പതിൽ കൂടുതൽ ടെലിവിഷൻ പരിപാടികളിൽ താരം നടിയായും അവതാരകയായും മത്സരാർത്ഥിയായും പ്രത്യക്ഷപ്പെട്ടു.

ഏകദേശം 1500 ൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ പടിപ്പുരവീട്ടിൽ പത്മാവതി എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. 2013 മുതൽ 2018 വരെ നീണ്ട അഞ്ചു വർഷക്കാലം മലയാളി പ്രേക്ഷകരെ ആകാംക്ഷയോടെ മുൾമുനയിൽ നിർത്താൻ പരസ്പരം എന്ന സീരിയലിന് സാധിച്ചിരുന്നു.

പരസ്പരം എന്ന സീരിയലിൽ രേഖ സതീഷ് അവതരിപ്പിച്ച പത്മാവതി എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. മികച്ച അഭിനയമാണ് താരം അതിൽ കാഴ്ചവച്ചത്. പരസ്പരം കൂടാതെ മഞ്ഞിൽവിരിഞ്ഞപൂവ്, മേഘസന്ദേശം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ് കളിലും ചില സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Pathma
Pathma
Pathma
Pathma

Be the first to comment

Leave a Reply

Your email address will not be published.


*