ഞാന്‍ ശീലിച്ചിരുന്ന അഭിനയ ശൈലിയെ നസ്രിയ പൊളിച്ചടുക്കി കൈയ്യില്‍ തന്നു; അനുഭവം പങ്കുവെച്ച് റോഷന്‍ മാത്യു.

2015 ൽ സിനിമയിൽ കടന്നു വന്നു, ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്ന നടനാണ് റോഷൻ മാത്യു. തന്റെ അഭിനയം കൊണ്ടും കഴിവു കൊണ്ടും താരം മലയാള സിനിമയിൽ പെട്ടെന്ന് തന്നെ പച്ച പിടിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു കഴിഞ്ഞു.

2015 ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് റോഷൻ മാത്യു. മമ്മൂട്ടി നയൻതാര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പുതിയ നിയമം എന്ന സിനിമയിലെ നെഗറ്റീവ് റോൾ താരത്തെ കൂടുതൽ പ്രശസ്തിയിലേക്ക് നയിച്ചു.

താരം ഈയടുത്ത് അഭിനയിച്ച “കൂടെ” എന്ന സിനിമയുടെ അനുഭവം പുറത്തു പറയുകയുണ്ടായി. പൃഥ്വിരാജ്, പാർവതി തിരുവോത്ത്, നസ്രിയ ഫഹദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു കൂടെ. ഈ സിനിമയിൽ റോഷൻ മാത്യു കൃഷ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു.

ഈ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ പ്രിയ നടി നസ്രിയ കാരണം തന്റെ ജീവിതം മാറിമറിഞ്ഞ അനുഭവം റോഷൻ മാത്യു ഈ അടുത്ത് പങ്കുവെക്കുകയുണ്ടായി. ഒരു ചാനലിലാണ് താരം ഈ സംഭവം പുറത്ത് പറഞ്ഞത്. നസ്രിയ കാരണം തന്റെ അഭിനയത്തിൽ വന്ന മാറ്റമാണ് റോഷൻ മാത്യു പങ്കുവെച്ചത്.

റോഷൻ മാത്യുവിന്റെ വാക്കുകൾ ഇങ്ങനെയാണ്… ഡയലോഗുകൾ പഠിച്ച് കഥാപാത്രമാകാൻ ഒരുപാട് സമയം എടുക്കുന്ന ആളായിരുന്നു ഞാൻ. കതപാത്രമായി മാറാൻ ഒരുപാട് മുൻകൂർ തയ്യാറെടുപ്പുകൾ ഞാൻ നടത്തുമായിരുന്നു. പക്ഷേ കൂടെ എന്ന സിനിമയിൽ നസ്രിയയോട് കൂടി അഭിനയിച്ചതിനു ശേഷം എന്റെ ആ ഒരു ആറ്റിട്യൂട് മാറി കിട്ടി.

കഥാപാത്രങ്ങളെ കൂളായി സമീപിക്കുന്ന ആളാണ് നസ്രിയ. കഥാപാത്രം ആകുമ്പോൾ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ അല്ലാത്ത സമയത്ത് കൂളായി നിൽക്കാനും നസ്രിയ മിടുക്കിയാണ്. പക്ഷേ കൂടെ എന്ന സിനിമയ്ക്ക് ശേഷം എന്റെ അഭിനയത്തെ പൊളിച്ചടക്കി കൈയിൽ തരുകയായിരുന്നു നസ്രിയ.

ഒപ്പം ഫഹദിനെ കുറിച്ചും റോഷൻ മാത്യു മനസ്സു തുറന്നു. തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണ് ഫഹദ്. അദ്ദേഹത്തോടൊപ്പം ഒന്നിച്ച് അഭിനയിക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. സീ യൂ സൂൺ എന്ന സിനിമയിൽ അത് സാധിച്ചു. എന്ന് റോഷൻ മാത്യു കൂട്ടിച്ചേർത്തു…

Nazriya
Nazriya

Be the first to comment

Leave a Reply

Your email address will not be published.


*