ഐസ്‌ലാൻഡ് റോഡ് ട്രിപ്പിന്റെ ഓർമ്മ പുതുക്കി പാർവതി തിരുവോത്ത്… വിഡിയോസും ഫോട്ടോസും പങ്കുവെച്ച് താരം…

മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. തന്റെ അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും താരം മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാവുന്നതിലൂടെ തന്നെ ഒരുപാട് ആരാധകരെയും വിമർശകരെയും താരം നേടി. പല വിവാദങ്ങളിലും അകപ്പെട്ട താരമാണ് പാർവ്വതി.

മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് വരെ താരം രാജി വെച്ച് പുറത്തു പോകാനും തന്റെതായ നിലപാടുകളാണ് കാരണം. താരം ഒന്നിന് മുന്നിലും തന്റെ നട്ടെല്ല് പണയം വെച്ചിട്ടില്ല എന്നതിന്റെ തെളിവ് തന്നെയാണ് താരത്തിന്റെ രാജി. ഏത് കാര്യവും ആരുടെ മുമ്പിലും തുറന്നുപറയാനുള്ള താരത്തിന്റെ ധൈര്യം തന്നെയാണ് അത് കാണിക്കുന്നത്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് താരം അധികവും പങ്കുവെക്കുന്നത്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ ആണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാംഗ്ലൂർ ഡേയ്സ്, ചാർലി, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, ടേക്ക് ഓഫ്‌, മൈ സ്റ്റോറി, വർത്തമാനം തുടങ്ങിയവ താരം അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകൾ ആണ്.

തമിഴ് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മിലനയിലൂടെ കന്നടയിലും പൂ എന്ന സിനിമയിലൂടെ തമിഴിലും താരം അഭിനയിക്കുകയും മലയാളത്തിലേതു പോലെ തന്നെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റ്‌ വൈറലായത്. കൊറോണക്കാലത്തിനു മുമ്പ് ഐസ്‌ലാൻഡിലൂടെ നടത്തിയ റോഡ്‌ ട്രിപ്പിന്‍റെ വിഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആ യാത്രയുടെ ഓർമ്മ പുതുക്കുകയാണ് താരം പോസ്റ്റിലൂടെ ചെയ്തിരിക്കുന്നത്.

അന്ന് യാത്രാവേളകളിൽ എടുത്ത ഒരുപാട് ഫോട്ടോകൾ ചേർത്തുണ്ടാക്കിയ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന് ഒപ്പം ലണ്ടനില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാമറായ തെരേസയെയും ഫോട്ടോകളിൽ കാണുന്നുണ്ട്. കോവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗം കഴിഞ്ഞ് മൂന്നാം തരംഗം വരാനിരിക്കുന്ന ഈ ഒരു സമയത്ത് പഴയ കാലത്തേക്കുള്ള തിരിച്ചുപോകാനുള്ള ആശയാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നത്.

Parvathy
Parvathy
Parvathy
Parvathy
Parvathy
Parvahy
Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*