പതിവില്ലാതെ നവ്യാ നായരുടെ ഭർത്താവിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം…കാരണം…

മലയാളത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകരുടെ വിഷയത്തിൽ ഒട്ടും കുറവില്ലാത്ത അഭിനേത്രിയാണ് നവ്യനായർ. മികച്ച സിനിമകളിലൂടെ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് നവ്യ. മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളായിരുന്നു നവ്യ നായർ.

സ്വന്തമായി ഒരു അഭിനയ ശൈലി താരം മലയാളത്തിൽ സൃഷ്ടിച്ചിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് എന്നും മായ്ക്കപ്പെടാത്ത ഓർമയായി നവ്യാനായർ ചുവടുറപ്പിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ടത് മലയാളത്തിൽ താരത്തിന് ആരാധകരുള്ളതു പോലെതന്നെ മറ്റു ഭാഷകളിലും താരത്തിന് ആരാധകർ ഏറെയാണ്. താരം ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുകയും ഏതു തരത്തിലുള്ള സിനിമയിലും അഭിനയിക്കുകയും ചെയ്തിരുന്നു.

മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങളുടെ നായികയായി നവ്യ അഭിനയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അഭിനയ മികവിനൊപ്പം പറയേണ്ടത് മികച്ച നർത്തകി കൂടിയാണ് താരമെന്നാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായി താരം തിളങ്ങിയതാണ് താരത്തിന് മലയാള സിനിമയിലേക്കുള്ള വഴി വെളിച്ചമാക്കി കൊടുത്തത്.

2010ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത് ചങ്ങനാശേരി സ്വദേശിയായ മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് ആണ് താരത്തിന്റെ ഭർത്താവ്.
ബഹു രാഷ്ട്ര കമ്പനിയിൽ മാർക്കറ്റിംഗ് വൈസ് പ്രസിഡൻറ് ആയിരുന്നു സന്തോഷ അന്ന്. നവ്യ തന്റെ വിവാഹത്തിന് ശേഷമാണ് സിനിമ എന്ന പ്രൊഫഷനിൽ നിന്ന് താൽക്കാലികമായി ഒരു ഇടവേള സ്വീകരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഫോട്ടോകളും കുടുംബ വിശേഷങ്ങളും പ്രേക്ഷകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട് ആരാധകർ പിന്തുണ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഏതാണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ നവ്യയുടെ ഭർത്താവായ സന്തോഷ് മേനോനാണ് സമൂഹ മാധ്യമങ്ങളിലെ താരമാകുന്നത്. അദ്ദേഹത്തിൻറെ പ്രവർത്തികൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. കഴിഞ്ഞദിവസം താരത്തിന്റെ ഭർത്താവ് ജോലിക്കാരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി നേടിയത്.

തന്റെ റിയൽ ഹീറോസിന് ഒപ്പമുള്ള ഡിന്നർ എന്നായിരുന്നു ഇതിന് ക്യാപ്ഷൻ. വലിയ ഉയരത്തിൽ ഇരിക്കുന്നവർ ഇത്തരത്തിലുള്ള സന്മനസ്സുള്ള പ്രവർത്തികൾ ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങൾ എപ്പോഴും ഏറ്റെടുക്കുകയും കയ്യടിക്കുകയും ചെയ്യാറുണ്ട്. അതാണ് ഇവിടെയും സംഭവിച്ചത്. അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് സന്തോഷിന് സോഷ്യൽ മീഡിയ ഇപ്പോൾ നൽകുന്നത്.

Navya
Navya
Navya

Be the first to comment

Leave a Reply

Your email address will not be published.


*