ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ..! രസകരമായ ക്യാപ്ഷനുമായി അമേയയുടെ ഫോട്ടോഷൂട്ട്… ഏറ്റെടുത്ത് ആരാധകർ….

പുത്തൻ ഫോട്ടോകൾ പങ്കുവെച്ചു പ്രിയതാരം അമേയ മാത്യു.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു.  മലയാള സിനിമ രംഗത്ത് ഉയർന്നു വന്നു കൊണ്ടിരിക്കുന്ന താരമാണ് അമേയ. 2017 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്. ചുരുങ്ങിയ  ചില സിനിമകളിൽ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം മലയാള സിനിമാ പ്രേക്ഷകരെ കയ്യിലെടുത്തത്.

കരിക്കിലെ വേഷത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർ ഹിറ്റ് വെബ് സീരീസ് ആണ് കരിക്ക്.  ഇപ്പോൾ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. താരം സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത്  ആട് ടു എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത് . പിന്നീട് ഒരു പഴയ ബോംബ് കഥ,  ദി പ്രീസ്റ്റ് എന്നീ സിനിമകളിലും ചെറുതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ  താരത്തിന് സാധിച്ചിട്ടുണ്ട്. മ്യൂസിക് ആൽബകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരുമായി സംവദിക്കാരുണ്ട്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ എടുക്കാറുള്ളത്. കൂടുതലും ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കാടിനെ പശ്ചാത്തലമാക്കിയുള്ള ഫോട്ടോകളാണ്.

താരം രസകരമായി ഓരോ ഫോട്ടോകൾക്കും ക്യാപ്ഷൻ നൽകാനും ശ്രദ്ധിക്കാറുണ്ട്. ഫോട്ടോകൾ വൈറലാകുന്നതിന് ഒപ്പം തന്നെ താരം എഴുതിയ വരികളും വൈറൽ ആകാറുണ്ട്. താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ  “ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ! അമ്മച്ചി… ഏക് ലഡ്കാ, ഏക് ലഡ്കി, ഇതുവഴി പോകുന്നത് ദേഖീ ??!! എന്നാണ്.

നിരവധി പേരാണ് അമേയ പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയത്. താരത്തിന്റെ എല്ലാ ഫോട്ടോകൾക്കും ഇതുതന്നെയാണ് സംഭവിക്കാറുള്ളത്. താരത്തിന്റെ മികച്ച അഭിനയത്തിലൂടെ താരം നേടിയ പ്രേക്ഷക പിന്തുണയും പ്രീതിയും തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*