മലയാളികൾ നിഷ്കരുണം ട്രോളിയ ഈ ദമ്പതികളെ ഓർമ്മയുണ്ടോ? ഇവരുടെ ജീവിതം പിന്നീട് എങ്ങനെയാണെന്ന് നിങ്ങൾ അന്വേഷിച്ചോ? ട്രോളുകൾ കുറച്ചൊന്നുമല്ല ഇവരുടെ ജീവിതത്തെ സ്വാധീനിച്ചത്.

സൈബർ ബുള്ളയിങ് ഇപ്പോൾ സാധാരണയായി കേൾക്കുന്ന ഒരു വാക്കാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരും ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ് ന് ഇരയാകാറുണ്ട് . അനാവശ്യമായി അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുള്ളത്.

സൈബർ ആക്രമണങ്ങളും സദാചാര കമന്റുകളും ഇന്ന് സർവ്വസാധാരണമാണ്. ഏതെങ്കിലും ഒരു സ്ത്രീ കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് തന്നെ അവർക്കെതിരെ സദാചാര കമന്റ്‌ കളുടെ പെരുമഴയാണ് ഇപ്പോൾ കമന്റ് ബോക്സിൽ കൂടുതലും കാണാൻ സാധിക്കുന്നത്.

ഇത്തരത്തിലുള്ള സദാചാര ആക്രമണങ്ങൾ ചിലർ ഇതിനെ നിസ്സാരമായി കാണുന്നുണ്ടെങ്കിൽ മറ്റു ചിലർക്ക് ജീവിതം തന്നെ മാറിമറിയാൻ ഉള്ള കാരണമായി മാറുന്നുണ്ട്. സൈബർ ആക്രമണങ്ങളെ സഹിക്കാൻ വയ്യാതെ ജീവൻ വരെ അവസാനിപ്പിച്ച ചരിത്രങ്ങൾ നമുക്കിടയിലുണ്ട്. പേഴ്സണൽ കാര്യങ്ങൾക്ക് കേറി ഇടപെടുക എന്നുള്ളതാണ് ഇത്തരത്തിലുള്ള ആക്രമണകാരി കളുടെ പ്രധാന ഉദ്ദേശം.

ഇത്തരത്തിൽ സൈബർ ബുള്ളിയിങ് ന് ഇരയായ ദമ്പതികളാണ് നവോമി, ബുദ്ധിക എന്നിവർ. കുറച്ച് മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫോട്ടോഷൂട്ട് ആയിരുന്നു അവരുടേത്. ഫോട്ടോഷൂട്ടിൽ ഇരുവരും പ്രത്യക്ഷപ്പെടുമ്പോൾ ചെറിയ പിള്ളേരെ പോലെയാണ് കാണപ്പെട്ടത്.

അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ന് ഒരുപാട് മോശമായ കമന്റുകൾ കാണാനിടയായി. പലരും ഇതിനെ ബാലവിവാഹമാണ് കേസെടുക്കണമെന്ന കമന്റ് രേഖപ്പെടുത്തി, മറ്റു പലരും ഇവർക്ക് വളർച്ച ക്കുറവ് ഉണ്ട്‌.. വയസ്സത്യാവശ്യം ഉണ്ട്‌ എന്നും കമന്റ് രേഖപ്പെടുത്തി. ശ്രീലങ്കയിൽ നിന്നുള്ളവർ തന്നെ ഇവർക്കെതിരെ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.

പക്ഷേ യഥാർത്ഥത്തിൽ അവർ ദമ്പതികളായിരുന്നു. ലീഗൽ ആയി തന്നെയാണ് അവർ വിവാഹം കഴിച്ചത്. അതിനെ തുടർന്ന് അവർ എടുത്ത ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ പിന്നീട് പ്രചരിച്ചത്. തീഷ്ണ ഫോട്ടോഗ്രാഫി ആണ് ഇവരുടെ ഫോട്ടോകൾ ആദ്യമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Wedding
Wedding
Wedding
Wedding

Be the first to comment

Leave a Reply

Your email address will not be published.


*