എനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്… ചലച്ചിത്ര മേഖലയിലുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് അപർണ ദാസ്…

മലയാള സിനിമ ലോകം അഭിനയ മികവും സൗന്ദര്യവുമുള്ള പുതു മുഖ അഭിനേതാക്കളെ കൊണ്ട് ധന്യമാണ്. സമൂഹ മാധ്യമങ്ങളിൽ തന്നിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പ്രകടിപ്പിച്ചു കയ്യടി വാങ്ങുന്നവർക്ക് ഒരു സ്വപ്ന വാതായനം കൂടിയാണ് മലയാളം സിനിമ. കഴിവുള്ളവർക്ക് മികച്ച സ്ഥാനം സിനിമയിൽ നേടാൻ കഴിയുന്നത് അതിനുള്ള തെളിവാണ്.

കുറച്ചു കാലം മുമ്പ് വരെ ചലച്ചിത്ര മേഖലയിൽ എത്തിപ്പെടണമെങ്കിൽ മോഡലിംഗ് രംഗത്ത് പച്ചപിടിക്കണമായിരുന്നു. എന്നാൽ ഇന്നതല്ല അവസ്ഥ. സോഷ്യൽ മീഡിയകളിലെ പ്രേക്ഷക പിന്തുണ ഒരു നിദാനമാണ്. ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുന്ന മോഡലുകൾക്ക് പോലും അസൂയാവഹമായ ആരാധക പിന്തുണ ഇന്നുണ്ട്.

ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും പ്രേക്ഷകരെ സ്വന്തമാക്കുകയും ചെയ്ത ഒരുപാട് പേർക്കാണ് മലയാള സിനിമ അവസരം നൽകിയത്. അത്തരത്തിൽ ടിക് ടോക് വിഡിയോകളിലൂടെ മലയാള സിനിമയിലേക്ക് വന്ന അഭിനേത്രിയാണ് അപർണ ദാസ്.

കേവലം രണ്ടു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലും 2019ല്‍ പുറത്തിറങ്ങിയ മനോഹരം എന്ന സിനിമയിലും ആണ് താരം അഭിനയിച്ചത്. അഭിനയിച്ച രണ്ടു സിനിമകളിലും ശ്രദ്ധേയമായ അഭിനയ മികവ് പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മനോഹരം എന്ന സിനിമയിൽ വിനീത് ശ്രീനിവാസിന്റെ നായികയായി താരം അവതരിപ്പിച്ച ശ്രീജ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഫോട്ടോ ഷൂട്ടുകളിലും മറ്റു ഫാഷൻ അനുബന്ധ പരിപാടികളിലും ഇപ്പോൾ താരം സജീവമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിത വിശേഷങ്ങളും ആഗ്രഹങ്ങളും തുറന്നു പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒരുപാട് ടിക് ടോക് വീഡിയോകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല എന്നും ഒന്ന്, രണ്ട് ടിക് ടോക് വീഡിയോ ചെയ്തത് സത്യൻ സാറിന്റെ മകൻ അഖിൽ സത്യൻ കണ്ടതാണ് സിനിമയിൽ എത്തിച്ചത് എന്നും താരം പറഞ്ഞു.

അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് സത്യൻ സാറിന്റെ മകൻ തനിക്ക് മെസ്സേജ് അയക്കുകയാണ് ചെയ്തത് എന്നും അവർ പറഞ്ഞ സിറ്റുവേഷൻ അഭിനയിച്ച് ഞാൻ അവർക്ക് അയച്ചു കൊടുത്തു. അത് സത്യൻ സാർ ഒക്കെ പറയുകയാണ് ഉണ്ടായത് എന്നാണ് താരം പറഞ്ഞത്. ഫഹദിന്റെ കടുത്ത ആരാധികയാണ് ഞാൻ. ആദ്യ ചിത്രത്തിൽ തന്നെ ഫഹദിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നും താരം വെളിപ്പെടുത്തി.

കോസ്റ്റ്യൂമിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മാന്യമായിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട് എന്നും ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ എല്ലാം ഉൾകൊണ്ട് ചെയ്യണമെന്നാണ് പക്ഷേ എനിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു. എനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാം എന്നുണ്ടെന്നും താരം പറയുകയുണ്ടായി.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*