ബാഹുബലിയിലെ ശിവഗാമിയായി ഇനി വാമിക ഗബ്ബി.. Netflix ൽ

നെറ്റ്ഫ്ലിക്സ് ൽ പുറത്തിറങ്ങാൻ പോകുന്ന ബാഹുബലിയിലെ ശിവകാമി വേഷം കൈകാര്യം ചെയ്യുന്നത് വാമിക ഗബ്ബി.

രാജമൗലി സംവിധാനം ചെയ്തു പ്രഭാസ്, അനുഷ്ക, രാനാ ദഗ്ഗുപതി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് ബ്രഹ്മാണ്ഡ സിനിമയാണ് ബാഹുബലി 1 & 2. രണ്ടും ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റെക്കോർഡ് കളക്ഷൻ നേടിയ സിനിമ എന്ന ബഹുമതിയും ഇതിനുണ്ട്.

സിനിമയുടെ മേക്കിങ് നോടൊപ്പം തന്നെ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. ബാഹുബലി എന്ന ചരിത്ര പുരുഷനെ ക്യാമറക്ക് മുമ്പിൽ അതിഗംഭീരമായി അവതരിപ്പിക്കുന്നതിൽ പ്രഭാസ് പൂർണ്ണമായും വിജയിച്ചു എന്ന് വേണം പറയാൻ.

ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് ശിവകാമി. ഒരുപക്ഷേ ഈ സിനിമയിൽ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് തന്നെ പറയാം. നായികവേഷം ചെയ്ത അനുഷ്ക ശർമയെക്കൾ സ്കോർ ചെയ്യാൻ ശിവകാമി വേഷം ചെയ്ത രമ്യ കൃഷ്ണ ക്ക് സാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

ഇപ്പോൾ ബാഹുബലി നെറ്റ് ഫ്ളിക്സിൽ വെബ്സീരീസ് എന്ന രൂപത്തിൽ പുറത്തിറങ്ങാൻ പോവുകയാണ്. ബാഹുബലി ബിഫോർ ബെഗിംനിംഗ് എന്ന പേരിലാണ് വെബ്സീരീസ് പുറത്തിറങ്ങാൻ പോകുന്നത്. വളരെ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ വെബ്സീരീസ് പുറത്തിറങ്ങാൻ വേണ്ടി കാത്തിരിക്കുന്നത്.

ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവന്ന വാർത്ത എന്തെന്ന് വെച്ചാൽ, ശിവകാമി വേഷം കൈകാര്യം ചെയ്യുന്നത് പ്രിയതാരം വാമിക ഗബ്ബി എന്നുള്ളതാണ്. ഇതിന്റെ ചർച്ചകൾ ഏകദേശം പൂർണമായി കഴിഞ്ഞു എന്നാണ് സിനിമ വാർത്തകൾ സൂചിപ്പിക്കുന്നത്. ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

ആദ്യം ബാഹുബലി സീരീസ് പുറത്തിറക്കാൻ തീരുമാനിച്ചപ്പോൾ ശിവകാമിയുടെ ചെറുപ്പകാലം സ്ക്രീനിൽ അവതരിപ്പിക്കാൻ മൃനാൽ ടാക്കൂർ നെ തെരഞ്ഞെടുത്തിരുന്നു. ഏകദേശം 70 ശതമാനത്തോളം പണി പൂർത്തിയായതിനു ശേഷമാണ്. അതിന്റെ മേക്കിങ്ങിൽ പൂർണത വരാത്തതുകൊണ്ട് ഉപേക്ഷിക്കുകയുണ്ടായി. പക്ഷേ പിന്നീട് വീണ്ടും നിർമിക്കാനാണ് നെറ്റ്ഫ്ലിക്സ് തീരുമാനിച്ചത്. അങ്ങനെയാണ് വമിഖ ഗബ്ബിക്ക് ശിവകാമിയുടെ വേഷം കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചത്.

മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. ടോവിനോ രഞ്ജിപണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഗോദ എന്ന മലയാള സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സിനിമയിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa
Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*