നിമിഷ സജയന്‍ ബോളിവുഡിലേക്കും… സംവിധാനം ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍… ആകാംഷയോടെ ആരാധകർ…

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ഓരോ  സിനിമകളിലും താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിച്ച സിനിമക്ക് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ  അഭിനയിച്ചതിനാണ് അംഗീകാരം ലഭിച്ചത്.

ഇതേ സിനിമക്ക് തന്നെ  പുതുമുഖ നടിക്കുള്ള വനിതാ  ഫിലിം അവാർഡും താരത്തിന് ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവിൽ താരത്തെ എല്ലാവരും പ്രശംസിക്കാറുണ്ട്.

പഠന മേഖലയിലും താരത്തിന് തിളക്കമുണ്ട്. മാസ്സ്  കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. ആദ്യ സിനിമ തന്നെ ഹിറ്റായത് താരത്തിന്റെ കരിയറിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ഒരു കുപ്രസിദ്ധ പയ്യൻ,  ചോല, മംഗല്യം തന്തുനാനേന, തുറമുഖം,  സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. ഈയടുത്ത് റിലീസായ നായാട്ട്,  വൺ തുടങ്ങിയ ചിത്രങ്ങളിലും  താരം ചെയ്തത് ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.
താരം ബോളിവുഡിലേക്കും എത്തുന്നു എന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് താരം അഭിനയിക്കുന്നത് എന്നാണ് പുറത്തു വന്ന റിപ്പോർട്ട്‌. വി ആര്‍ എന്നാണ് സിനിമയുടെ പേര് എന്നും ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നാണ് അടുത്ത വൃത്തന്ദങ്ങൾ അറിയിച്ചത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയിലും താരം നായികയായി അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. താരത്തിന്റെതായി ഉടന്‍ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം മാലിക് ആണ്.

Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*