ആ ചുംബനം കഴിഞ്ഞപ്പോൾ താൻ നയൻ‌താരയോട് മാപ്പ് പറഞ്ഞു: ലിപ്‌ലോക്ക് രംഗത്തെ കുറിച്ച് ചിമ്പു…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടിയ താരമാണ് നയൻതാര. ഒരുപാട് മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്താണ് താരം സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായത്. മലയാളത്തിലും മറ്റു അന്യഭാഷകളിലും താരം അഭിനയിച്ച സിനിമകൾ എല്ലാം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

ചെയ്ത വേഷങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതാക്കിയതു കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ആരാധനാ വൈപുല്യം താരത്തിനുണ്ടായി. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയും എന്നുള്ളത് താരത്തിന്റെ വലിയ ഒരു മികവ് തന്നെയാണ്.

നയൻ‌താര മലയാള സിനിമയിലൂടെ ആണ് അരങ്ങേറ്റം നടത്തിയത് എങ്കിലും തമിഴ് സിനിമാ ലോകത്തിന് വളരെ പെട്ടന്ന് പ്രിയങ്കരിയായ നടി ആയി മാറുകയായിരുന്നു. മലയാളത്തേക്കാൾ നിരവധി അവസരങ്ങൾ ലഭിച്ചത് തമിഴിൽ ആയിരുന്നു. ശരത് കുമാർ നായകനായെത്തിയ അയ്യാ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴകത്തിൽ താരം അരങ്ങേറിയത്.

ഗ്ലാമർ വേഷങ്ങൾ ചെയ്തു തുടങ്ങിയതും തമിഴിൽ അരങ്ങേറിയത്തിന് ശേഷമാണ്. അത് കൊണ്ട് തന്നെ ഒട്ടേറെ ഗോസിപ്പുകളും തരത്തിനെ ചുറ്റി പറ്റി ഉണ്ടായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഇപ്പോൾ താരം സജീവമാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ലേഡീസ് സൂപ്പർ സ്റ്റാർ ആണ് ഇപ്പോൾ താരം.

ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നയൻതാരയുടെ പേരിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയത് ചിമ്പുവിനോടൊപ്പം അഭിനയിച്ച ഒരു ലിപ്‌ലോക്ക് രംഗം ആയിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അത്.

പക്ഷെ, ആ സീൻ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് ചിമ്പു പറയുന്നത്. പിന്നീട് നയൻതാരയോട് മാപ്പ് പറഞ്ഞിരുന്നു എന്നും താൻ കാരണം പഴി കേൾക്കേണ്ടി വന്നല്ലോ എന്ന് കരുതിയാണ് താൻ നയൻതാരയുടെ മാപ്പ് പറഞ്ഞത് എന്നാണ് ചിമ്പു കൂട്ടിച്ചേർത്തു.

പക്ഷെ നയൻതാരയുടെ പ്രതികരണം തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്നും മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്നും അത് ജോലിയുടെ ഭാഗമായി മാത്രമേ താൻ കണ്ടിരുന്നുള്ളൂ എന്നുമായിരുന്നു നയൻതാരയുടെ മറുപടി എന്നാണ് ചിമ്പു പറഞ്ഞത്. സംവിധായകന്റെ കണ്ണിലൂടെ നോക്കുമ്പോൾ ആ രംഗം ചിത്രത്തിൽ അനിവാര്യമായിരുന്നു എന്നും നയൻതാര അന്ന് പറഞ്ഞിരുന്നു എന്നും ചിമ്പു പറഞ്ഞു.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*