നടിമാർ സിനിമ മേഖലയിൽ നിന്നും ഭർത്താക്കന്മാരെ കണ്ടെത്തുന്നത് അത്ര നല്ലതല്ല…അഭിപ്രായം പങ്കുവെച്ചത്…

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സോനം കപൂർ. 2007 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്.

ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു എങ്കിലും താരത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു. പിന്നീട് പുറത്തു വന്ന ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരുപാട് മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

സെലിബ്രേറ്റികൾക്കിടയിലെ ഓരോ വിഷയങ്ങളും ആഘോഷമാക്കുന്ന പ്രേക്ഷകരാണ് ഇന്നത്തെത്. ഓരോ നടിമാരുടെയും വിവാഹ വിഷയത്തിൽ താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 2018 ആണ് താരം വിവാഹിതയായത്. ഒരു ആനന്ദ് അഹൂജ എന്ന ബിസിനസുകാരനെ ആണ് താരം വിവാഹം ചെയ്തത്.

സെലിബ്രിറ്റികൾ സ്വന്തം മേഖലയിൽ നിന്ന് തന്നെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ വളരെ സ്വാഭാവികമാണ് എന്നും ആരാധകർക്കും ഇങ്ങനെയുള്ള ദമ്പതികളെ വളരെ ഇഷ്ടമാണ് എന്നും പറഞ്ഞ് അതിനോടൊപ്പം രണ്ടു സെലിബ്രിറ്റികൾ ഒന്നിച്ചു കഴിഞ്ഞാൽ ഇവർക്കുള്ള ആരാധകർ വൃന്ദം വളരെ വലുതാകും എന്നും താരം പറഞ്ഞു.

സിനിമാ മേഖലയിൽ നിന്ന് ജീവിത പങ്കാളിയെ സ്വീകരിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ആണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. പ്രമുഖ ബിസിനസുകാരനാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും തിരക്കുകൾക്ക് ഒരു കുറവും ഇല്ലെങ്കിലും ഡൽഹിയിലെയും ലണ്ടനിലെയും ഉള്ള തങ്ങളുടെ വീടുകളിൽ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കു വയ്ക്കാറുണ്ട്.

സിനിമാ മേഖലയിൽ നിന്ന് ഒരാളെ കണ്ടെത്താനാവാത്തതിൽ എനിക്ക് യാതൊരു വിഷമവുമില്ല എന്നും മറിച്ച് അത് ഒരു ഭാഗ്യമായി താൻ കരുതുന്നു എന്നും പറയുന്നതിനോടൊപ്പം താരം അതിനു കാരണവും വ്യക്തമാക്കുന്നുണ്ട്. ഒരേ മേഖലയിൽ നിന്നുള്ളവർ ആകുമ്പോൾ അവരുടെ കാഴ്ചപ്പാട് ചിലപ്പോൾ പരിമിതമായിരിക്കും എന്നാണ് താരം പറഞ്ഞത്.

Sonam
Sonam
Sonam
Sonam
Sonam
Sonam
Sonam
Sonam
Sonam
Sonam

Be the first to comment

Leave a Reply

Your email address will not be published.


*