പന്ത് കളിക്കുന്ന ഫോട്ടോസ് പങ്കു വെച്ച് പ്രിയ താരം അമേയ മാത്യു.. ഫോട്ടോസ് പൊളി 👌😍

പന്ത് കളി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഫുട്ബോളിനെ കുറിച്ചാണ്. ലോകം തന്നെ ഈ ഫുട്ബോൾ മാമാങ്കത്തിൽ ചുരുങ്ങുകയായിരുന്നു. ടിവിയിലും സോഷ്യൽമീഡിയയിലും നിറഞ്ഞുനിന്നത് ഫുട്ബോൾ വാർത്തകളായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 2 ടൂർണമെന്റ് കളാണ് ഒരേസമയത്ത് നടന്നത്.

ഫുട്ബോൾ ലോകകപ്പ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരും ഏറ്റവും കൂടുതൽ മത്സരവും കാണുന്ന യൂറോ കപ്പും, ഫുട്ബോളിലെ തലതൊട്ടപ്പൻ മാരായ ബ്രസീലും അർജന്റീനയും അണി നിരക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങളാണ് കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുകൊണ്ടിരുന്നത്.

ഏതായാലും കോപ്പ അമേരിക്ക കപ്പ് അർജന്റീന ഉയർത്തിക്കൊണ്ട് കഴിഞ്ഞ 28 വർഷത്തോളമായി പഴി കേട്ടുകൊണ്ടിരുന്ന കപ്പില്ല വളർച്ചക്ക് അന്ത്യം കുറച്ചിരിക്കുകയാണ്. തന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വന്നുകൊണ്ട് ഇറ്റലിയും യൂറോകപ്പ് ജേതാക്കളായി. ഫുട്ബോൾ പ്രേമികൾക്ക് നിരാശയാണ് ഇപ്പോൾ.

ഫുട്ബോൾ കാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. ഇംഗ്ലണ്ട് സെമി ഫൈനൽ ജയിച്ചപ്പോൾ മേൽവസ്ത്രം ഊരി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട യുവതി മുതൽ, ഇംഗ്ലണ്ട് തോറ്റത്തിന്റെ നിരാശ ഇറ്റലി ആരാധകരുടെ മേൽ തീർത്ത ഇംഗ്ലണ്ട് ഫാൻസിന്റെ മോശമായ പെരുമാറ്റവും വാർത്തകളിലെ പ്രധാന വിഷയമാണ്.

ഇപ്പോൾ മലയാളത്തിലെ പ്രിയ താരം അമേയ മാത്യു വിന്റെ ഫുട്ബോളുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന യും മെസ്സിക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ആണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തത്. മാത്രമല്ല യൂറോ ക്ക് വേണ്ടി വൈറ്റിംഗ് എന്നും താരം ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്.

കരിക്ക് എന്ന വെബ് സീരിസിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം അപ്ലോഡ് ചെയ്ത പന്ത് കളിക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*