കറുപ്പിനഴക് 💕.. ഇതിലും ക്യൂട്ട് സ്‌മൈൽ.. ഇതിലും ഭംഗി.. ഇനി എവിടെ കാണാൻ.. 😍

ഒരു ഫോട്ടോ അതിന്റെ പൂർണതയിലേക്ക് എത്താൻ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ കഠിനമായ പരിശ്രമം വേണം എന്നുള്ളത് നിർബന്ധമാണ്. ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്ന മോഡൽസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി തിളങ്ങി നിൽക്കുമ്പോഴും അതിന്റെ പിന്നിൽ പ്രവർത്തിച്ച ഫോട്ടോഗ്രാഫർമാരെ പലരും മറക്കുകയാണ്.

ഒരു ഫോട്ടോ അതിന്റെ പൂർണ്ണ ഭംഗിയോടെ പുറത്തുവരുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച ക്യാമറകണ്ണുകളുടെ കഴിവിനെ നാം പുകഴ്ത്തേണ്ടതുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാടോടി യെ മോഡലാക്കി വൈറൽ ഫോട്ടോഷൂട്ട് നടത്തിയ മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഇതിന് മകുടോദാഹരണമാണ്.

അതുപോലെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മിഥുൻ സർക്കര എന്ന ഫോട്ടോഗ്രാഫർ. ഒരുപാട് ഫോട്ടോഷൂട്ടുകൾ നടത്തിയാൽ ഇദ്ദേഹത്തിന്റെ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. പതിവിനു വിപരീതമായി വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മിഥുൻ.

ശ്രീകുട്ടി സുനിൽകുമാർ എന്ന മോഡലിനെ വെച്ച് അദ്ദേഹം നടത്തിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായത്. കറുപ്പിനേഴഴക് എന്ന് പറയുന്നത് വെറുതെയല്ല എന്ന മട്ടിലാണ് ശ്രീകുട്ടി സുനിൽകുമാർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭംഗി എന്നുള്ളത് നിറത്തിൽ അല്ല എന്ന് വിളിച്ചോതുന്ന ഫോട്ടോഷൂട്ട് ആണ് മിഥുൻ നടത്തിയത്.

നിറമാണ് ഭംഗിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും വിശ്വസിക്കുന്ന ആൾക്കാരുണ്ട്. അതുകൊണ്ടുതന്നെ നിറത്തിന്റെ പിന്നാലെയാണ് എല്ലാവരും. പക്ഷേ നിറം അല്ല സൗന്ദര്യം എന്ന് വിളിച്ചോതുകയാണ് ശ്രീക്കുട്ടി സുനിൽകുമാർ. അതീവ സുന്ദരിയായ ക്യൂട്ട് സ്മൈലിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Sreekutty
Sreekutty
Sreekutty

Be the first to comment

Leave a Reply

Your email address will not be published.


*