മൂന്നാറിൽ റിസോർട്ട് സ്വിമ്മിംഗ് പൂളിൽ ഫ്രെണ്ട്സിനൊപ്പം തുള്ളിചാടി അനുശ്രീ… വീഡിയോ കാണാം…

മൂന്നാറിലെ അവധി ആഘോഷ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് പ്രിയതാരം അനുശ്രീ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് സാറാസ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ആമസോൺ പ്രൈം റിലീസ് ചെയ്ത സിനിമയിൽ സണ്ണി വെയിൻ, അന്ന ബെൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു അതിൽ ഇഷ എന്ന ബാലതാരത്തെ കഥാപാത്രത്തെ അവതരിപ്പിച്ച വൃദ്ധി വിശാലിന്റെ ഒരു രംഗം. “തുള്ളി കളിക്കുന്ന കുഞ്ഞി പുഴു” ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വൈറൽ കണ്ടന്റ് ആണ്. വളരെ രസകരമായ ഒരു രംഗം ആയിരുന്നു ഇത്.

ഇപ്പോൾ എല്ലാവരും തുള്ളി കളിക്കുന്ന കുഞ്ഞി പുഴു എന്ന ഗാനത്തെ ഏറ്റു പിടിച്ചിരിക്കുകയാണ്. ഇപ്പോളിതാ ഏറ്റവും അവസാനമായി മലയാളത്തിലെ പ്രിയതാരം അനുശ്രീ തന്നെ ഇൻസ്റ്റാഗ്രാമിൽ ഈ പാട്ടിനെ വളരെ രസകരമായി പാടി അവതരിപ്പിച്ചിരിക്കുകയാണ്.

താരമിപ്പോൾ മൂന്നാറിലെ അവധി ആഘോഷ വേളയിൽ ആണ്. അവിടെ തന്റെ സുഹൃത്തുക്കളോടൊപ്പം, സിമ്മിംഗ് പൂളിലെ രസകരമായ രംഗം താരം കുറച്ചുദിവസമായി ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നു. ഫോട്ടോകളും താരം പങ്കു വെച്ചിട്ടുണ്ട്.

എന്നാൽ താരമിപ്പോൾ പങ്കുവെച്ച് വീഡിയോയിൽ തന്റെ 4 സുഹൃത്തുക്കളോടൊപ്പം സിമ്മിംഗ് പൂളിൽ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടിന് രസകരമായി സ്വിമ്മിംഗ് പൂളിൽ നൃത്തച്ചുവടുകൾ വെച്ചിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻ മാരോടൊപ്പം ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Anusree
Anusree
Anusree
Anusree
Ansuree
Anusree
Anusree
Anusree
Anusree

Be the first to comment

Leave a Reply

Your email address will not be published.


*