വെറൈറ്റി കോസ്റ്റ്യൂമിൽ നൃത്തച്ചുവടുമായി റീമ കല്ലിങ്കൽ. ഫോട്ടോകൾ കാണാം….

മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് റിമ കല്ലിങ്ങൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

മോഡൽ രംഗത്തും താരം സജീവമാണ്. പ്രശസ്ത മലയാള സംവിധായകൻ ആഷിഖ് അബുവാണ് താരത്തിന്റെ ഭർത്താവ്. മോഡൽ രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2008 ലെ മിസ് കേരള സൗന്ദര്യ മത്സര ജേതാവാണ് താരം. തൊട്ടടുത്ത വർഷം തന്നെ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി വെച്ചിരിക്കുന്നത്. മഞ്ഞ വസ്ത്രത്തിൽ അതീവ സുന്ദരിയായി വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ജീസ് ജോൺ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും താരം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അതുപോലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി അസോസിയേറ്റ് പ്രൊഡ്യൂസർ ആയും കോ- പ്രൊഡ്യൂസർ ആയും താരം ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Be the first to comment

Leave a Reply

Your email address will not be published.


*