“എന്നാ ക്യൂട്ട് കൊച്ചേ..” നിരഞ്ജന അനൂപിന്റെ പുത്തൻ ഫോട്ടോകൾ പൊളി…💕

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് നിരഞ്ജന അനൂപ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ വളർന്നുവരുന്ന സിനിമ താരമാണ് നിരഞ്ജന.

2005 മുതൽ അഭിനയലോകത്ത് സജീവമായ താരം സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവന്നത്. പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തും, പ്രശസ്ത സിനിമാ നടിയായ രേവതിയും താര ത്തിന്റെ കുടുംബാംഗങ്ങളാണ്. ഇത് സിനിമയിലേക്കുള്ള കടന്നുവരവിനെ എളുപ്പം ആക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഡാൻസ് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട് . ഒരു മികച്ച ഭരതനാട്യം, കുച്ചുപ്പുടി ഡാൻസർ കൂടിയാണ് താരം. അതുകൊണ്ടുതന്നെ നൃത്ത വീഡിയോകൾ താരം നിരന്തരമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരം തന്റെ അമ്മയുടെ ഫേവറേറ്റ് ഡാൻസ് സ്വയം ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 7 ലക്ഷത്തിന് മുകളിൽ ആരാധകർക്ക് താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എന്നും വൈറലാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ നിറപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2015 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരം വേഷമിട്ടു. ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ബി ടെക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana

Be the first to comment

Leave a Reply

Your email address will not be published.


*