തന്റെ വർക്ക്ഔട്ട് ചിത്രത്തിന് മോശം കമന്റ്‌ ഇട്ടവന് കിടിലൻ മറുപടിയുമായി താരം…

ചില അഭിനേത്രികൾ ഭാഷകൾക്ക് അതീതമായി ആരാധകരെ സ്വന്തമാക്കാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുന്നവരും ഏത് ഭാഷയിൽ സിനിമകൾ പുറത്തു വന്നാലും നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുന്ന പ്രകടനം കാഴ്ച വെക്കുന്ന വരുമായിരിക്കും. അക്കൂട്ടത്തിൽ പ്രമുഖയാണ് ഖുശ്ബു സുന്ദർ.

താരം മലയാളം ഉൾപ്പെടെ തമിഴ് തെലുങ്ക് ഹിന്ദി കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ പുറത്തുവന്ന ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ ദി ബർണിങ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറുന്നത്.  പിന്നീട് തമിഴ് സിനിമയിലെ മുൻനിര നായികയായി മാറാൻ മാത്രം വൈഭവം താരം പ്രകടിപ്പിച്ചു. നിരവധി ബോളിവുഡ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ഖുശ്‌ബു സുന്ദർ മറ്റുഭാഷകളിലേക്ക് എത്തുന്നത്.

ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ വർക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാൾ ഇട്ട കമന്റിന് അതെ നാണയത്തിൽ തന്നെ മറുപടി കൊടുത്തു. അതാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും  ചെയ്തിട്ടുള്ളത്.

താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു
താഴെ കുട്ടിയാനയെ പോലെയുണ്ടെന്നാണ് ഒരാൾ കമന്റ് ഇട്ടത് . ഇതിനെതിരെയാണ് കടുത്തഭാഷയിൽ തന്നെ താരം മറുപടി നൽകിയിരിക്കുന്നത് കമന്റ് വൈറലായ അതുപോലെതന്നെ കമന്റ് ഉള്ള മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.

‘നിന്റെ മുഖം കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ? പന്നിയെ പോലെയുണ്ട്. നിന്നെ നല്ല രീതിയിൽ അല്ല വളർത്തിയിരിക്കുന്നത്..’ എന്നാണ് താരം കമന്റിന് നൽകിയ മറുപടി.   ഇതിന് മുൻപും താരം തനിക്ക് നേരെയുള്ള ഇത്തരം കമന്റുകൾക്ക് മറുപടി നൽകിയിട്ടുണ്ട്. മോശപ്പെട്ട കമന്റുകൾ എഴുതുന്നവർക്ക് ഇത്തരത്തിൽ മറുപടി കൊടുക്കുക തന്നെയാണ് വേണ്ടത് എന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം.

Khushbu

Be the first to comment

Leave a Reply

Your email address will not be published.


*