മുന്‍ഭര്‍ത്താവുമായി പിണക്കമില്ല! പിഷാരടി എന്റെ ശരിക്കും ഭര്‍ത്താവാണെന്ന് കരുതിയവര്‍ ഉണ്ടെന്ന് ആര്യ….

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടിവി ഷോ ആണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ന് ആരാധകരേറെയാണ്. വളരെ രസകരമായാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. രമേശ് പിഷാരടി, മുകേഷ്, ആര്യ എന്നിവരാണ് ഇതിലെ പ്രധാനികൾ.

ബഡായി ബംഗ്ലാവിൽ പിഷാരടിയുടെ ഭാര്യ എന്ന റോളിലാണ് ബഡായി ആര്യ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ പലരും വിചാരിച്ചിരിക്കുന്നത് ബഡായി ആര്യ പിഷാരടിയുടെ യഥാർത്ഥ ഭാര്യ എന്നാണ്. അവര് വെറും സ്ക്രീനിൽ മാത്രം ഭാര്യഭർത്താക്കന്മാർ ആണെന്നുള്ള സത്യം പോലും അറിയാത്ത ഒരുപാട് മലയാളികളും ഉണ്ട്.

ഈ വിഷയത്തിൽ ഒരുപാട് വിമർശനങ്ങൾ ബഡായി ആര്യ കേട്ടിരുന്നു. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പിഷാരടി തന്റെ യഥാർത്ഥ ഭർത്താവാണെന്ന് ഒരുപാട് പേര് ഇപ്പോഴും വിശ്വസിച്ചിട്ടുണ്ട് എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമായി പറഞ്ഞത്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. ഇതിലെ താരത്തിന്റെ യഥാർത്ഥ ജീവിതമാണ് തുറന്നുകാട്ടിയത്. അതുകൊണ്ടുതന്നെ താരത്തിനെതിരെ ഒരുപാട് പേർ വിമർശനവുമായി വന്നിരുന്നു. എന്തുകൊണ്ട് തന്റെ ഭർത്താവിനെ കൊണ്ടുവന്നില്ല, എന്തുകൊണ്ടാണ് താൻ ഭർത്താവിനെ ഇങ്ങനെ ചതിക്കുന്നത് തുടങ്ങിയ രീതിയിലുള്ള കമന്റുകൾ താരത്തിനെതിരെ വന്നിരുന്നു.

യഥാർത്ഥജീവിതത്തിൽ താരം ഡിവോഴ്സി യാണ്. പക്ഷേ ഭർത്താവുമായി യാതൊരു പിണക്കവുമില്ല. പിന്നെ എന്തുകൊണ്ടാണ് പ്രേക്ഷകർ ഈ രൂപത്തിൽ പറയുന്നതെന്ന് അന്വേഷിച്ചപ്പോഴാണ് താരത്തിന് മനസ്സിലായത് പ്രേക്ഷകർ തനിക്കെതിരെ കുറ്റം ചുമത്തിയത് ഭർത്താവ് പിഷാരടി എന്നതിന്റെ പേരിൽ ആണ് എന്നുള്ള സത്യം.

താരത്തിന് വാക്കുകളിങ്ങനെ…

ബിഗ് ബോസിന് ശേഷം എനിക്കു നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. പ്രത്യേകിച്ചും ഭർത്താവിന്റെ പേരും പറഞ്ഞാണ് എനിക്കെതിരെ ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ ആ ക്രമണം നടത്തിയത്. ഭർത്താവിനെ വഞ്ചിച്ചു,എന്നിങ്ങനെയുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചത്. പിന്നീടാണ് മനസ്സിലായത് ഇത് പിഷാരടിയെ കുറിച്ചാണെന്ന്.

ഞാൻ യഥാർത്ഥജീവിതത്തിൽ ഭർത്താവുമായി പിരിഞ്ഞവൾ ആണ്. പക്ഷേ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. ഞാനിപ്പോഴും അദ്ദേഹത്തെ കോൺടാക്ട് ചെയ്യാറുണ്ട്. കാരണം അദ്ദേഹം എന്റെ കുട്ടിയുടെ അച്ഛനാണ്. എനിക്ക് എന്റെ കുട്ടിയുടെ മേലുള്ള ഉത്തരവാദിത്വം പോലെ തന്നെ അദ്ദേഹത്തിനും കുട്ടിയുടെ മേൽ പൂർണ ഉത്തരവാദിത്വം ഉണ്ട്.

ഇനിയിപ്പോ ഭാവിയിൽ ഞാൻ വേറെ കല്യാണം കഴിച്ചാലും അദ്ദേഹം വേറെ കല്യാണം കഴിച്ചാലും നമ്മുടെ കുട്ടിക്ക് ഞാൻ അമ്മയും അദ്ദേഹം അച്ഛനും ആണ്. ആ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും വിട്ടു പോകുന്നില്ല.
എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമായി പറഞ്ഞത്.

നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, ഉരിയാടി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*