എന്നെ ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിര്‍ത്തി… ഒറ്റപ്പെടല്‍ അനുഭവിച്ചു… മനസ് തുറന്ന് മന്യ..

മലയാള സിനിമ ചരിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന അഭിനേത്രിയാണ് മന്യ. താരം നായികയായി അഭിനയിച്ച സിനിമകളിൽ മിക്കതും വൻവിജയമായിരുന്നു. പക്ഷേ വിവാഹത്തിനു ശേഷം പിന്നീട് താരം സിനിമാഭിനയം മേഖലയോട് വിട്ടുനിൽക്കുകയാണ് ചെയ്തത്.

ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമാ മേഖലയിൽ ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന് ആരാധക വൈപുല്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

തന്റെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കിയതിനെ ക്കുറിച്ചും ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കണ്ടെത്തിയതിനെ ക്കുറിച്ചുമെല്ലാം താരം പറഞ്ഞത് നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ പുതിയ വാക്കുകളും ആരാധകര്‍ക്ക് വീണ്ടും പ്രചോദനമായി മാറുകയാണ്. ജീവിതത്തിൽ പോരാട്ട വീര്യം ചോരാതെ മുന്നോട്ടു പോകുമ്പോഴാണ് വിജയമുണ്ടാകുന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ.

എനിക്ക് ജീവിതം അത്ര എളുപ്പമായിരുന്നില്ല. അച്ഛനെ നഷ്ടമായത് മുതല്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ വരെ. ഒരുപാട് ഒരുപാട് പരാജയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വലിയൊരു പരാജയമാണെന്ന് എനിക്ക് തന്നെ തോന്നിയ ദിവസങ്ങളുണ്ട്. എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പലരും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നെല്ലാമാണ് താരം കഴിഞ്ഞ ദിവസങ്ങളിൽ കുറിച്ച് ഓർത്തു പറയുന്നത്.

ഏകാന്തത അനുഭവിച്ചിട്ടുണ്ട്. നിസഹായവസ്ഥ അനുഭവിച്ചിട്ടുണ്ട്. ഒരുപാട് കരഞ്ഞു. പക്ഷെ എന്റെ പോരാട്ടം ഒരിക്കലും നിര്‍ത്തരുതെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന ശ്വാസം വരെ ഞാന്‍ പൊരുതും. വീഴാന്‍ പേടിക്കാത്ത, അതില്‍ നാണക്കേട് തോന്നാത്തവര്‍ മാത്രമാണ് ജയിക്കുക എന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇന്ന് നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് തോന്നിയേക്കാം. പക്ഷെ ശ്രമിക്കുക. ശരിക്കും എത്ര അടുത്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. നെവര്‍ ഗിവ് അപ്പ് എന്നതാണ് എന്റെ മുദ്രവാക്യം. എന്നെയും എന്റെ മകളേയും ഞാന്‍ തന്നെ നിത്യവും പഠിപ്പിക്കുന്ന പാഠമാണതെന്നും ലോകത്തിനു മുമ്പിൽ പ്രചോദനമായി പറയുന്നു.

ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Manya
Manya
Manya
Manya
Manya
Manya
Manya
Manya
Manya
Manya

Be the first to comment

Leave a Reply

Your email address will not be published.


*