പപ്പ സുഖമില്ലാതെ ആശുപത്രിയില്‍… നയന്‍താരയുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍…

തെന്നിന്ത്യൻ സിനിമ ലോകത്ത് അസൂയാവഹമായ ആരാധക പിന്തുണ ഉള്ള താരമാണ് നയൻ‌താര. താരത്തിന്റെ വിവാഹത്തിന് വേണ്ടി ഏറെ കാലമായി കാത്തിരിക്കുകയാണ് ആരാധകര്‍. നടനും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമായി നടി പ്രണയത്തിലായിട്ട് ഏറെയായത് കൊണ്ട് ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങൾ ആരാധകർ ഉന്നയിക്കുന്നുണ്ട്.

പക്ഷേ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒന്നും താരങ്ങള്‍ കൂടുതലായി മറുപടി ഒന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ തരത്തെ ചുറ്റിപറ്റി വരുന്ന വാർത്തകൾ എല്ലാം വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. എന്നാല്‍ വൈകാതെ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.

തെലുങ്കിലെ ചില മാധ്യമങ്ങള്‍ ആണ് നയൻ താരയും വിഘനീഷും തമ്മിൽ ഉടൻ വിവാഹിതരാകും എന്ന വർത്താനം പുറത്ത് വിട്ടത്. അതേ സമയം നയന്‍സിന്റെ പിതാവിന്റെ താല്‍പര്യമാണ് പെട്ടെന്ന് വിവാഹിതരാവാം എന്ന തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം സ്വന്തമാക്കിയ താരമാണ് നയന്‍താര. വര്‍ഷങ്ങളായി സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായ നയന്‍താര എപ്പോള്‍ വിവാഹം കഴിക്കുമെന്ന് കൃത്യമായി താരങ്ങൾ ഒന്നും പുറത്തു പറഞ്ഞിട്ടില്ല. ഇരുവരും ഒരുമിച്ചാണ് താമസമെങ്കിലും വിവാഹം ഉടനെ ഉണ്ടാവില്ലെന്ന് താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട് മകളുടെ വിവാഹം ഉടനെ നടത്താന്‍ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരപിതാവിനെ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയു വില്‍ ആയിരുന്നു കുര്യന്‍.

ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിനെ സന്ദര്‍ശിക്കാന്‍ വിഘ്‌നേഷിനൊപ്പം നയന്‍താര കൊച്ചിയില്‍ എത്തിയിരുന്നു. പിതാവിന്റെ അസുഖം എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല എങ്കിലും പിതാവിന്റെ ഇഷ്ടാനുസരണം പെട്ടെന്ന് വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*