മൈലാഞ്ചി, സ്റ്റാർ സിങ്ങർ, സരിഗമപ യിലൂടെയും പ്രിയങ്കരിയായ കീർത്തന വിവാഹിതയായി!! ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!!

മിനിസ്ക്രീനിലെ പ്രിയ ഗായികയുടെ കല്യാണ ഫോട്ടോകൾ വൈറലാകുന്നു.

മിനിസ്ക്രീനിലെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് കീർത്തന എസ് കെ. zee കേരളം സരിഗമപ, മഞ്ച് സ്റ്റാർ സിംഗർ തുടങ്ങിയ റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദം കൊണ്ട് വിസ്മയം തീർത്ത താരമാണ് കീർത്തന. ഒരുപാട് റിയാലിറ്റി ഷോകളിൽ താരം തന്റെ മധുര ശബ്ദത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ തായ രീതിയിൽ പാട്ടുകൾ പാടി ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ കാണാറുള്ളത്. മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ റീൽസ് വീഡിയോകൾ വൈറൽ ആകാറുണ്ട്.

രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ കല്യാണ ഫോട്ടോകൾ ആണ്. കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങി സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്.

ഒരു ദിവസം മുമ്പ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ വരൻ സൂരജ് നൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. എന്നിട്ട് അതിന് ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്..
“One day to go”
കല്യാണത്തിന് ഇനി ഒരു ദിവസം ബാക്കി എന്ന്.
ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

പിന്നീട് താരത്തിന്റെ കല്യാണ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചില്ലെങ്കിലും കല്യാണ ഫോട്ടോകൾ ക്യാമറയിൽ അതിസുന്ദരമായി പകർത്തിയ LOC ( Lights on Creation ), അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ കല്യാണ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

‘ റിയാലിറ്റി ഷോ തൊഴിലാളി’ എന്നാണ് തമാശരൂപേണ താരത്തെ zee കേരളം സരിഗമപ യിൽ വിളിക്കുന്നത്. കാരണം താരം ഒരുപാട് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട് എന്ന് തന്നെയാണ്. താരത്തിന്റെ ഇമ്പമാർന്ന ശബ്ദം തന്നെയാണ് ഇത്രയധികം റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ഉള്ള കാരണം.

Keerthana
Keerthana
Keerthana
Keerthana
Keerthana
Keerthana
Keerthana
Keerthana

Be the first to comment

Leave a Reply

Your email address will not be published.


*