മലയാള സിനിമക്ക് ഇത്ര നായിക ക്ഷാമം ഉണ്ടോ… നിമിഷക്ക് എതിരെ ഉള്ള ട്രോളുകൾ കനക്കുന്നു

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ഓരോ  സിനിമകളിലും താരം അവതരിപ്പിച്ചത്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവിൽ താരത്തെ എല്ലാവരും പ്രശംസിക്കാറുണ്ട്.

ആദ്യമായി അഭിനയിച്ച സിനിമക്ക് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ  അഭിനയിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഇതേ സിനിമക്ക് തന്നെ  പുതുമുഖ നടിക്കുള്ള വനിതാ  ഫിലിം അവാർഡും താരത്തിന് ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്.

ഒരു കുപ്രസിദ്ധ പയ്യൻ,  ചോല, മംഗല്യം തന്തുനാനേന, തുറമുഖം,  സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. മാസ്സ്  കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും.

ഈയടുത്ത് റിലീസായ നായാട്ട്,  വൺ തുടങ്ങിയ ചിത്രങ്ങളിലും   താരം ചെയ്തത് ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു. ആദ്യ സിനിമ തന്നെ ഹിറ്റായത് താരത്തിന്റെ കരിയറിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.  താരം ബോളിവുഡിലേക്കും എത്തുന്നു എന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. വളരെ ആരവത്തോടെ ആയിരുന്നു ആരാധകർ ആ വാർത്തയെ സ്വീകരിച്ചത്.

മാലിക് ആണ് താരത്തിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഓടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മാലിക് എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയാണ് മുന്നോട്ടുപോകുന്നത്  ഒരുപാട് കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
താരത്തിനെതിരെ ഉള്ള ട്രോളുകളും ഇപ്പോൾ സജീവമാണ്. എല്ലാ സിനിമയിലും ഒരേ ഭാവമാണ് ഒരു വ്യത്യാസവും മുഖത്തിന് വരുന്നില്ല എന്നെല്ലാമാണ് ട്രോളുകൾ.

സന്തോഷം വന്നാലും സങ്കടം വന്നാലും ദേഷ്യം വന്നാലും ഒക്കെ താരത്തിന്റെ ഭാവം ഒരേ പോലെ ആണെന്ന് താരത്തിനെതിരെ ട്രോൾ വന്നത്. ഇപ്പോൾ മാലിക്ക് ഇറങ്ങിയതിനു പിന്നാലെയും ഇതേ സംസാരം തന്നെ അവർത്തിച്ചിരിക്കുകയാണ്. മലയാള സിനിമക്ക് ഇപ്പോൾ നായികാ ക്ഷാമം ആയത് കൊണ്ട് ആണോ എല്ലാ സിനിമായിലും ഒരേ മുഖ ഭാവം ഉള്ള ഈ താരത്തെ കാസറ്റ്ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. 

Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*