മാലിക്ക് ഡോക്ടറായി തകർത്തഭിനയിച്ച പാർവതിയുടെ ഫോട്ടോകൾ കാണാം…

സോഷ്യൽ മീഡിയയിൽ പുത്തൻ താരോദയമായി പാർവതി ആർ കൃഷ്ണ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് മാലിക്. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ കിടിലൻ സിനിമയാണ് മാലിക്. ഒരു സിനിമയുടെ എല്ലാ മേഖലകളിലും പൂർണ്ണത കൈവരുത്താൻ മാലിക് എന്ന സിനിമക്ക് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

മഹേഷ് നാരായണൻ എഴുതി സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിച്ച മാലി എന്ന സിനിമ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആമസോൺ പ്രൈമിലാണ് റിലീസായത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ പുറത്തിറങ്ങിയത്. യഥാർത്ഥ സംഭവത്തിൽ ബീമാപള്ളിയെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയിൽ റമദാ പള്ളി ആയിരുന്നു ലൊക്കേഷൻ.

ഫഹദ് ഫാസിൽ തകർത്തഭിനയിച്ച സിനിമയായിരുന്നു മാലിക്. ഒരുപക്ഷേ ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് പറഞ്ഞാലും തെറ്റാകില്ല. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഈ സിനിമയിലെ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ വന്നവരും പോകുന്നവരൊക്കെ തകർത്തഭിനയിച്ചു എന്നുള്ളത് തന്നെയാണ്. മികച്ച കലാകാരന്മാർ മുതൽ ജൂനിയർ ആർട്ടിസ്റ്റായി വന്നവർ അടക്കം പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന കഥാപാത്രങ്ങളായി മാറുകയായിരുന്നു. നായിക വേഷം കൈകാര്യം ചെയ്ത നിമിഷ സജയൻ ന്റെ ഏറ്റവും നല്ല അഭിനയമുഹൂർത്തങ്ങൾ കാണാൻ സാധിച്ച സിനിമ കൂടിയാണ് മാലിക്. ഫഹദിനും, നിമിഷ ക്കും സംസ്ഥാന അവാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. വിനയ് ഫോർട്ട്, ഇന്ദ്രന്സ്, ജോജുജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ജലജ തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് ഡോക്ടർ വേഷം കൈകാര്യം ചെയ്ത പെൺകുട്ടിയുടെ പെർഫോമൻസ്.

ഡോക്ടർ ഷേർമിൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറയ്ക്ക് മുമ്പിൽ അവതരിപ്പിക്കാൻ പാർവതി ആർ കൃഷ്ണ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് താരം കഥയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ താരത്തിന്റെ പിന്നിലാണ് ആരാധകർ. താരത്തിന് ഫോട്ടോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*