അമ്മായിച്ചന്‍ പോരെന്നോ അളിയന്‍ പോരെന്നോ നമ്മള്‍ കേള്‍ക്കുന്നില്ല… ആണധികാരത്തെ കുറിച്ച് റിമ കല്ലിങ്കല്‍….

സിനിമ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ താരം സ്വന്തമാക്കി.

അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കാൻ കാരണവും അതുതന്നെയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരം സജീവമായി സമൂഹ മാധ്യമങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും  സിനിമ വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇതെല്ലാം വൈറൽ ആണ് പതിവ്.

അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം മലയാളം നടിമാരുടെ കൂട്ടത്തിൽ റിമാകല്ലിങ്കളിന്റെ പേരുണ്ട്. സ്വന്തമായി അഭിപ്രായം പറയുന്നത് കൊണ്ട് വിമർശിക്കുന്നവരും കുറവല്ല.

ഇപ്പോൾ സമൂഹത്തിലെ പുരുഷ മേല്‍ക്കോയ്മയെക്കുറിച്ച് ആണ് റിമ സംസാരിച്ചിരിക്കുന്നത്. ഒരിക്കലും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും ഇവിടെ വളരെ കൃത്യമായൊരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഉള്ളില്‍ സ്ത്രീകളെ സ്ത്രീകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമമുണ്ട് എന്നുമാണ് താരം പറയുന്നത്.

അമ്മായിമ്മ പോര്, മരുമകള്‍ പോര് നാത്തൂന്‍ പോര് എന്നെല്ലാം പറയുന്നത് പോലെ അമ്മായിയച്ചന്‍ മരുമകന്‍ പോരെന്നും അളിയാന്‍ പോരെന്നും നമ്മള്‍ കേള്‍ക്കുന്നില്ലല്ലോ എന്നും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പറച്ചില്‍ മാത്രമാണതെന്നും താരം അഭിമുഖത്തിനിടയിൽ പറയുന്നുണ്ട്.

പുരുഷനെ നടുക്ക് നിര്‍ത്തി അവര്‍ക്ക് ചുറ്റും സാമ്പത്തികമായി അവരെ ആശ്രയിക്കുന്ന സ്ത്രീകളെ ഉണ്ടാക്കുന്ന ഇന്നത്തെ അവസ്ഥക്ക് പകരം സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് എന്നും താരം അഭിപ്രാപ്പെടുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തണമെന്നാണ് താരം സൂചിപ്പിക്കുന്നത്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Be the first to comment

Leave a Reply

Your email address will not be published.


*