ആതിരപ്പള്ളിയിൽ നിന്നും സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് അനാർക്കലി മരിക്കാർ… പൊളി 😍👌

ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാർക്കലി മരിക്കാർ. ഒരേയൊരു വേഷത്തിലൂടെ തന്നെ ഒരുപാട് സിനിമകൾക്ക് ശേഷവും അറിയപ്പെടുക എന്നത് താരത്തിന്റെ ഭാഗ്യമാണ്.  അത്തരമൊരു അഭിനേത്രിയാണ് അനാർക്കലി മരിക്കാർ.

താരത്തിന്റെ ആദ്യ സിനിമ ആനന്ദം ആയിരുന്നു. 2016 ൽ ആണ് ആനന്ദം പുറത്തിറങ്ങിയത്. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആനന്ദത്തിനു ശേഷം താരം അഭിനയിച്ച വിമാനം, അമല എന്ന സിനിമകളിലെ താരത്തിന്റെ വേഷവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പഠന മേഖലയിലും താരം തിളങ്ങിയിട്ടുണ്ട്. താരം  തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്. ചെന്നെത്തുന്ന മേഖലകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്യാറുണ്ട്.

2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും മികച്ച രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. 2019 ലും താരത്തിന്റെ ഒരു മികച്ച കഥാപാത്രം റിലീസിന് എത്തി. 2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ. മറ്റു കഥാപാത്രങ്ങൾക്കൊപ്പം താരത്തിന്റെ അഭിനയവും പ്രശംസിക്കപ്പെട്ടു.

താരം ചെയ്ത ഓരോ കഥാപാത്രത്തിലൂടെയും താരം നേടിയത് ആയിരക്കണക്കിന് ആരാധകരെയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപഴകുകയും ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ ഓരോരുത്തരും താരത്തോട് കമന്റ്ലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനുടുത്തു നിന്നും സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോ പുറത്തു വന്നിരിക്കുന്നത്.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*