പിങ്ക് വസ്ത്രത്തിൽ അതിസുന്ദരിയായി കത്രീന കൈഫ്. വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ….

പുത്തൻ വസ്ത്രത്തിൽ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട പ്രിയതാരം.

ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമാതാരം ആണ് കത്രീന കൈഫ്. വേറൊന്നും വേണ്ടല്ലോ, ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ. മുപ്പത്തിയെട്ടാം വയസ്സിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് താരം. പക്ഷേ താരം ഇന്നും കൗമാരത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുക യാണ്.

താരം സമൂഹമാധ്യമങ്ങളിൽ എന്നും സജീവ സാന്നിധ്യമാണ്. നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായാണ് താരം കാണപ്പെടുന്നത്.

ഇന്നലെ പിറന്നാൾ ദിവസവും താരം തന്റെ ഇഷ്ട ഫോട്ടോ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. സിമ്മിങ് പൂളിൽ കുളിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഫോട്ടോ വൈറലായി പ്രചരിച്ചിരുന്നു. ഒരുപാട് പേർ താരത്തിന്റെ കമന്റ് ബോക്സിൽ പിറന്നാളാശംസകൾ നേർന്നു.

പക്ഷേ താരം അതിനുമുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. പിങ്ക് വസ്ത്രത്തിൽ അതിമനോഹരമായ ഒരു കൊളാഷ് വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു.

ഈ വീഡിയോയെ തുടർന്ന് വേറൊരു ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. താരം ധരിച്ച പിങ്ക് വസ്ത്രത്തിന്റെ വിലയെ ചൊല്ലി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. അതിന്റെ വില കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. 690 ഡോളറാണ് വസ്ത്രത്തിന്റെ വില. അതായത് ഏകദേശം 51 ആയിരം രൂപ.

പക്ഷെ ഇപ്പോൾ ഈ ഡ്രസ്സ് ഡിസ്കൗണ്ടിൽ ലഭിക്കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു കാര്യം. 690 ഡോളറിന്റെ വസ്ത്രം 414 ഡോളർ നൽകിയാൽ ഇപ്പോൾ നമുക്ക് ഡിസ്കൗണ്ടിൽ ലഭിക്കും. എന്ന് വെച്ചാൽ മുപ്പതിനായിരം രൂപ നൽകിയാൽ ഈ വസ്ത്രം നമുക്കിപ്പോൾ സ്വന്തമാക്കാൻ കഴിയും. ഏതായാലും കത്രീന കൈഫ് ധരിച്ച വസ്ത്രം ആയതുകൊണ്ട് വിൽപ്പന കൂടാനാണ് സാധ്യത.

നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് കത്രീന കൈഫ്. ബ്രിട്ടീഷുകാരിയായ താരം 2003 മുതൽ അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മമ്മൂട്ടി നായകനായ ബൽറാം വേഴ്സസ് താരാദാസ് എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina
Katrina

Be the first to comment

Leave a Reply

Your email address will not be published.


*