ആദ്യ വിഡിയോ ചെയ്യുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണി, ഇപ്പോള്‍ 70 ശതമാനം ആശയവും അവളുടെ വക: ‘എന്തുവാ ഇത്…’ എന്ന് സഞ്ജുവും ലക്ഷ്മിയും പറയുന്നു.

‘എന്തുവാ ഇത്’ എന്ന് കേൾക്കാത്ത സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ആരും ഉണ്ടാകില്ല. ഈ ഡയലോഗിന് മാത്രം സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ബേസ് ഉണ്ട് എന്ന് വേണം പറയാൻ. ആ ഡയലോഗ് അത്ര മാത്രം പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.

സോഷ്യൽ മീഡിയയിൽ തരംഗമായ ദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. വ്യത്യസ്തമായ കണ്ടന്റ് ഉൾപ്പെടുത്തിക്കൊണ്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കാറുണ്ട്. വെറൈറ്റി കഥകളോടുകൂടി തികച്ചും നർമ്മം കലർന്ന കഥകളാണ് ഇവർ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

ഇവരുടെ ഓരോ വീഡിയോകൾക്കും നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. രണ്ടുപേരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് വീഡിയോകളിൽ കാഴ്ചവെക്കുന്നത്. ഫേസ്ബുക്കിലും യൂട്യൂബിലും ഇവർ സജീവ സാന്നിധ്യമാണ്. ഓരോ വീഡിയോകൾക്കും മില്യൺ കണക്കിൽ വ്യൂവർസാണ് ലഭിക്കുന്നത്.

ഈയടുത്ത് ഈ താരദമ്പതികൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

” ആദ്യം തന്നെ ഇതൊരു ലവ് മാരേജ് ആയിരുന്നോ അഥവാ അറേഞ്ച് മാര്യേജ് ആയിരുന്നോ? എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇവർ നൽകിയത്. ഞങ്ങളുടേത് പക്കാ അറേഞ്ച് മാര്യേജ് ആയിരുന്നു. പക്ഷേ പലരും ചോദിക്കുന്നത് നിങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചത് അല്ലേ എന്ന ചോദ്യമാണ്.. “

സഞ്ജു വീണ്ടും പല കാര്യങ്ങൾക്കും വ്യക്തത നൽകി.
” ഞാൻ പട്ടാഴി കാരനാണ്. അവൾ പന്തളത്ത് കാരിയും. ഞാൻ ജീവിതത്തിൽ ആകെ ഒരു പെണ്ണ് കാണൽ ചടങ്ങിൽ മാത്രമേ പങ്കെടുത്തുള്ളൂ. അതൊന്ന് ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം വിവാഹം കഴിച്ചു. നാലു വർഷമായി വിവാഹം കഴിഞ്ഞു. ഇപ്പോൾ രണ്ടര വയസ്സുള്ള ഒരു കുട്ടിയുണ്ട്.”

“ചെറുപ്പം മുതലേ അഭിനയത്തോട് അതീവ താൽപര്യമായിരുന്നു. അവസരങ്ങൾ തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. അഭിനയത്തിൽ ആണ് കൂടുതൽ താല്പര്യമെങ്കിലും ചെറിയതോതിൽ തിരക്കഥയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞതിനു ശേഷം എന്റെ അഭിനയത്തോടുള്ള താല്പര്യം ലക്ഷ്മിയോട് പറഞ്ഞു. അവൾ അതിന് പൂർണ്ണ സപ്പോർട്ട് തരുകയായിരുന്നു.”

” അങ്ങനെ ആദ്യ ലോക്ഡോൺ സമയത്താണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്. എന്റെ ആഗ്രഹത്തിന് ലക്ഷ്മി കൂട്ടുനിന്നു. അന്നവൾ നാലുമാസം ഗർഭിണിയായിരുന്നു. ആദ്യം ഹിറ്റായത് ഞാനും ലക്ഷ്മി അമ്മയും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ്. അമ്മ എനിക്ക് ചോർ ഊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. പിന്നീട് ഒരുപാട് വീഡിയോകൾ ചെയ്യാൻ തുടങ്ങി.”

“അപ്പോഴാണ് ടിക് ടോക് നിരോധിക്കുന്നത്. ആ സമയത്താണ് അനുരാജ് പ്രീണ യിൽ അനുരാജ് ഏട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ട് യൂട്യൂബും ഫേസ്ബുക്കും ട്രൈ ചെയ്യാൻ പറഞ്ഞു. അങ്ങനെ യൂട്യൂബിലും ഫേസ്ബുക്കിലും ഞങ്ങൾ വീഡിയോ ചെയ്യാൻ തുടങ്ങി. എല്ലാം ഒന്നിനൊന്ന് ഹിറ്റായി തുടങ്ങി. ഇപ്പോൾ ഏകദേശം ആറ് ലക്ഷത്തിനടുത്ത് സ്ക്രൈബഴ്‌സുണ്ട്.”

” ആദ്യ സമയതത്തോക്കെ എന്റെ ആശയമായിരുന്നു. പക്ഷേ ഇപ്പോൾ 70% ആശയവും ലക്ഷ്മിയുടെ വകയാണ്. ഒരുപാട് വീഡിയോകൾ ചെയ്തത് കൊണ്ട് ഇപ്പോൾ റിഹേഴ്സൽ ചെയ്യാതെതന്നെ വീഡിയോ ചെയ്യാൻ സാധിക്കുന്നുണ്ട്”

Lakshmy
Lakshmy

Be the first to comment

Leave a Reply

Your email address will not be published.


*