“ഈ മുപ്പത്തിയഞ്ചുകാരനാണ് മാലിക്കില്‍ പതിനാറുകാരന്‍ ഫ്രെഡി എന്ന പയ്യനായി ഞെട്ടിച്ചത്.” സാക്ഷാല്‍ ഫഹദ് ഫാസിലിന്റെ കൂടെ കട്ടക്ക് പിടിച്ച് നിന്ന പ്രകടനം നടത്തിയ നടന്‍, സനല്‍ അമന്…

ഇപ്പോൾ സിനിമ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചലച്ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ എഴുതി സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമ്മിച്ച മാലിക് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്. സിനിമയുടെ എല്ലാ മേഖലകളിലും പരിപൂർണ്ണ വിജയം കൈവരിച്ചു എന്നത് തന്നെയാണ് മാലിക് ഇത്രയധികം പ്രശംസകൾ പിടിച്ചു പറ്റാൻ കാരണം.

മേക്കിംഗ്, സ്റ്റോറി നാറേഷൻ, കഥാപാത്രങ്ങളുടെ അവതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും മാലിക് എന്ന സിനിമ അതിന്റെ പൂർണതയിലേക്ക് എത്തിയിരുന്നു. ഇത് ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തുവന്ന സിനിമ എന്നത് മറ്റൊരു പ്രത്യേകതയാണ്. ആരാധകർകരുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താതെ ആണ് മാലിക്ക് പുറത്ത് വന്നിട്ടുള്ളത്…

ഈ സിനിമയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ഈ സിനിമയിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ഓരോ കലാകാരന്മാരും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രധാനവേഷം കൈകാര്യം ചെയ്ത ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് അഭിനയം എന്ന് തന്നെ പറയാം.

സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്ത നിമിഷ സജയൻ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഓരോ സിനിമ കഴിയുന്തോറും അഭിനയത്തിൽ മെച്ചപ്പെട്ടുകൊണ്ടുവരികയാണ് എന്ന് ഫഹദും നിമിഷയും തെളിയിച്ചിരിക്കുകയാണ്. ഫഹദ് മൂന്നു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, രണ്ട് ഗെറ്റപ്പിലാണ് നിമിഷ പ്രത്യക്ഷപ്പെട്ടത്.

ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമാണ് വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ്. തമാശ എന്ന സിനിമയിൽ വിനയ് ഫോർട്ട്‌ കാഴ്ചവെച്ച പ്രകടനത്തിന് തത്തുല്യമായ അഭിനയ മികവാണ് ഈ സിനിമയിലും വിനയ് ഫോർട്ട് കാഴ്ചവച്ചത്. വിനയ് ഫോർട്ട് ന്റെ മകന്റെ കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത്.

ഡേവിഡ് ന്റെ മകനായ ഫ്രെഡ്ഡി എന്ന 18 കാരന്റെ കഥാപാത്രം വെള്ളിത്തിരയിൽ അനശ്വരമാക്കിയത് അമൽ സനൻ എന്ന കലാകാരനാണ്. 18 കാരന്റെ വേഷം കൈകാര്യം ചെയ്തത് ഒരു 35 കാരൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ??!! എന്നാൽ ശരിക്കും ഫ്രഡ്‌ഡി എന്ന 18bകാരന്റെ വേഷം കൈകാര്യം ചെയ്തത് 35 വയസ്സുള്ള അമൽ സനൻ ആയിരുന്നു.

ക്ലൈമാക്സ് രംഗത്തിൽ ഫ്രഡ്‌ഡിയുടെ പ്രകടനം പ്രേക്ഷകർ ഒരിക്കലും മറക്കാൻ കഴിയില്ല. ഫഹദ് ഫാസിൽ നോട് അഭിനയത്തിൽ കട്ടക്ക് കൂടെ നിൽക്കാൻ അമൽ സാനൻ ന്ന് സാധിച്ചിരുന്നു. ക്യാരക്ടർ, ആറ്റിട്യൂട്, ലാംഗ്വേജ്, ഡയലോഗ് ഡെലിവറി, ഫേഷ്യൽ എക്സ്പ്രെഷൻ എന്നിങ്ങനെ എല്ലാത്തിലും മികവ് പുലർത്താൻ അദ്ദേഹത്തിന് സാധിച്ചു.

ഇതിനുമുമ്പും താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാടക നാടനായാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിലും താരം നാടകം പഠിച്ചിട്ടുണ്ട്. ബിരിയാണി എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സജിൻ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*