അവനാണ് എൻ്റെ കാലുകൾ, ഞാനാണ് അവൻ്റെ കണ്ണുകൾ, ഇതാണ് ഞങ്ങളുടെ സ്വപ്ന ടീം… വൈകല്യങ്ങളെ തോൽപ്പിച്ച് ‘കാണാത്ത ‘ ഉയരങ്ങളിലേക്ക് നടന്നുകയറി ഇവർ….

എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളോ വൈകല്യങ്ങൾ ഉള്ളവർ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന കാഴ്ചകൾ സ്വാഭാവികവും പരിചിതവും ആണ്. സഹതാപത്തോടെ നോക്കുന്ന കണ്ണുകൾ മാത്രമായിരിക്കും അവർക്ക് ചുറ്റും ഉള്ളത്. ഉള്ള ആത്മവിശ്വാസം പോലും കെടുത്തിക്കളയുന്ന സങ്കടത്തിന് വാക്കുകൾ ആയിരിക്കും അവർ കേട്ടുകൊണ്ടിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ഒരു വൈകല്യം ഒരു ശരീരത്തിൽ ഉണ്ടെങ്കിൽ അതിനേക്കാൾ ഇരട്ടി കഴിവുകളും ദൈവം ആ മനുഷ്യനെ നൽകിയിരിക്കും എന്ന് എഴുതപ്പെട്ട ഗ്രന്ഥങ്ങളും പറയപ്പെട്ട പ്രഭാഷണങ്ങളിലും പ്രസംഗങ്ങളിലും മനുഷ്യൻ കേൾക്കുന്നുണ്ടെങ്കിലും വൈകല്യമുള്ള മനസ്സുകളെയും ശരീരങ്ങളും അവഗണിക്കൽ ആണ് മനുഷ്യകുലത്തിന് പരിചിതമായ സ്വഭാവം.

അതുകൊണ്ടുതന്നെയാണ് എന്തെങ്കിലും വൈകല്യമുള്ളവർ എന്തെങ്കിലും തരത്തിലുള്ള ഒരു അംഗീകാരമോ നേട്ടമോ കൈവരിച്ചാൽ അത് വലിയ വാർത്തയാകുന്നത് സമൂഹമാധ്യമങ്ങൾ എല്ലാം ഒന്നടങ്കം അത് ആഘോഷിക്കുന്നതും. അതു പോലെ ഒരു സംഭവം തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

മെൽനി നെക്റ്റിണും ട്രെവർ ഹാനും ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ താരങ്ങൾ. ഒരാൾക്ക് നട്ടെല്ലിന് ക്ഷമത ഇല്ല. അതുകൊണ്ട് പരസഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും ഒരു കാലടി അപ്പുറത്തേക്ക് സഞ്ചരിക്കാൻ പോലും കഴിയില്ല. രണ്ടാമത്തെ ആൾ ജന്മനാ അന്ധനാണ് ഭൂമി ലോകത്തിന്റെ വർണ്ണശബളിമയിൽ ഇതുവരെ ആ കണ്ണുകൾ ദർശിച്ചിട്ടില്ല.

പക്ഷേ ഇവർ കയറാത്ത കുന്നും മലകളും ഇല്ല ഇവർ കയറാത്ത പർവ്വതങ്ങളിൽ ഇവരെ താത്ത ഉയരങ്ങൾ ഇല്ല അതുകൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സ്പന്ദനമായി ഈ രണ്ടു പേരുകൾ കേൾക്കുന്നത്. അവർ തൻ്റെ സ്വദേശമായ അമേരിക്കയിലെ മലകളും കുന്നുകളും എല്ലാം കീഴടക്കുകയാണ്. മനോധൈര്യവും ആത്മവിശ്വാസവും മാത്രമാണ് ഇവരുടെ കൈമുതൽ.

തൻ്റെ സുഹൃത്തായ ട്രെവറിന്റെ മുതുകിലേറിയാണ് മെൽനിയുടെ പ്രയാണം. കണ്ണുകാണാത്ത ട്രെവെറിന് കാഴ്ചകളെല്ലാം വിവരിച്ചുകൊടുത്തു വഴികളെല്ലാം പറഞ്ഞുകൊടുത്തു മെൽനി മുതുകിൽ ഇരിക്കും.അങ്ങനെ ഒരു സെറ്റപ്പിൽ ആണ് വീൽചെയർ പണിതിരിക്കുന്നത്.

അമേരിക്കയിലെ പ്രസിദ്ധമായ മലകളിൽ ഒന്നായ കോളറഡോ കീഴടക്കിയാണ് ഇരുവരും ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അവനാണ് എൻ്റെ കാലുകൾ, ഞാനാണ് അവൻ്റെ കണ്ണുകൾ, ഇതാണ് ഞങ്ങളുടെ സ്വപ്ന ടീം ” മെൽനി നെക്റ്റിന് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഒരു വരികൾ.
അടുത്തതായി 15000 അടി ഉയരത്തിലുള്ള ഒരു പർവ്വതം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ സാഹസികർ.

Be the first to comment

Leave a Reply

Your email address will not be published.


*