നോക്കുന്നവര്‍ എന്നും നോക്കിക്കൊണ്ടിരിക്കും, പറയുന്നവര്‍ എന്നും പറഞ്ഞുകൊണ്ടുമിരിക്കും, നമ്മളാണ് മാറേണ്ടത്…

വസ്ത്രധാരണ അവരുടെ ഇഷ്ടമാണ്  : പ്രിയങ്ക നായർ.

നടിമാരുടെ വസ്ത്രധാരണക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് സർവ്വസാധാരണ വിഷയം ആണ്. പ്രത്യേകിച്ചും സോഷ്യൽമീഡിയ സജീവമായ ഈ കാലത്ത് വസ്ത്രധാരനയുടെ മേൽ ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഒട്ടുമിക്ക എല്ലാ കലാകാരികളും കേൾക്കാൻ ഇട വരുന്നുണ്ട് എന്നത് വാസ്തവമാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നവർക്കെതിരെയാണ് ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ കൂടുതലും കേൾക്കുന്നത്. സാരിയുടുത്ത ശാലീന സുന്ദരിയായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു താരം അടുത്ത സിനിമയിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ അവിടന്നങ്ങോട്ട് വസ്ത്രധാരണയുടെ മേൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നു.

ഇത്തരത്തിൽ തനിക്കെതിരെ വന്ന വിമർശനത്തിനെതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയതാരം പ്രിയങ്ക നായർ. താരത്തിനെതിരെ വന്ന വിമർശനത്തിന് താരം നൽകിയ മറുപടി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി..

” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കംഫർട്ട് എന്ന് തോന്നുന്നത് മാത്രമാണ് ഞാൻ ധരിക്കുന്നത്. ഏതു വസ്ത്രം ഇടണം എന്ന് തീരുമാനിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും നോക്കേണ്ടതില്ല. കേരളത്തിലാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ കൂടുതൽ കേൾക്കെണ്ടി വരുന്നതെന്നും” ഒരഭിമുഖത്തിൽ പ്രിയങ്ക വ്യക്തമാക്കി.

ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് പ്രിയങ്ക നായർ. 2006 ൽ പുറത്തിറങ്ങിയ വെയിൽ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

ആദ്യത്തെ 3 സിനിമകൾക്ക് ശേഷമാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി ജയസൂര്യ തുടങ്ങിയ പ്രധാനവേഷത്തിലെത്തിയ കിച്ചാമണി എം ബി എ ആണ് ആദ്യ മലയാളസിനിമ. 2008 ൽ പുറത്തിറങ്ങിയ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതിലെ അഭിനയത്തിന് കേരള സംസ്ഥാനത്തെ മികച്ച നടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചു.

Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka

Be the first to comment

Leave a Reply

Your email address will not be published.


*