റഷ്യയിൽ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് നടി പ്രിയ വാര്യർ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം….

നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാരിയർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത ഇന്ത്യൻ സെലബ്രിറ്റി താരമാണ്.

ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ചത്. 2019 ലാണ് ഒരു അഡാർ ലവ് എന്ന സിനിമ പുറത്തിറങ്ങിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി   പങ്കുവയ്ക്കാറുണ്ട്.

ഒരു നല്ല ഡാൻസറും കൂടിയായ താരത്തിന്റെ ഒരുപാട് ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.  മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ ഹിന്ദിയിലും ചെക്ക് എന്ന സിനിമയിലൂടെ  തെലുങ്കിലും താരം അരങ്ങേറി.

താരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’  ന്റെയും പരസ്യങ്ങൾ ശ്രദ്ധേയമായി. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്.

ഇപ്പോൾ താരം തന്റെ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാനായി റഷ്യയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയിൽ നിന്നുള്ള ഫോട്ടോസാണ് താരം പങ്കുവച്ചിട്ടുള്ളത്.

റോസ് നിറത്തിലെ ഷോർട് ടോപ്പും ജീൻസ്‌ ടൈപ്പ് ഷോർട്സും ധരിച്ചാണ് പ്രിയ വാര്യർ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. വളരെ പെട്ടന്നാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തത്. നിരവധി ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Priya
Priya
Priya
Priya
Priya
Priya
Priya
v
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*