പല പ്രതിസന്ധി ഘട്ടത്തിലും ഞാൻ സഹായിച്ചിട്ടുണ്ട് സിത്താരയെ…പക്ഷെ ദേഹത്ത് തൊടാൻ പാടില്ലയെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി: റഹ്മാൻ…

മലയാള സിനിമാ ചരിത്രത്തിൽ ഒരു കാലത്ത് തിരക്കേറിയ നടനായിരുന്നു റഹ്മാൻ. ആദ്യ സമയങ്ങളിലെല്ലാം താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരുപാട് മികച്ച സിനിമകൾ താരത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും താരം നേടിയിരുന്നു.

ഒട്ടുമിക്ക നായികമാരുടെ എല്ലാംകൂടെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി , ശോഭന തുടങ്ങിയ നായികമാരുടെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. ഇന്നത്തെ അത്രത്തോളം സോഷ്യൽ മീഡിയ ഒന്നും പുരോഗമിക്കാതിരുന്നിട്ടും ഗോസിപ്പുകൾക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെ ഗോസിപ്പുകൾ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെൻഷൻ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാർ അറിഞ്ഞാൽ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാൻ പറഞ്ഞു. സിനിമാ ജീവിതത്തിൽ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്.

നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ അവർക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് അവരെ മാത്രമാണ് എന്നിങ്ങനെയെല്ലാം ആണ് താരം സിതാരയുമായുള്ള ബന്ധത്തെ വിവരിക്കുന്നത്.

പക്ഷേ ഒരു ഘട്ടത്തിൽ അവർ വല്ലാതെ മാറിപ്പോയി എന്ന് പറഞ്ഞ് താരം ഒരു അനുഭവം പങ്കുവെക്കുകയാണ് ഉണ്ടായത്. ഒരു തമിഴ് സിനിമയുടെ സെറ്റിൽവെച്ച് അവരെന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു. നായകനായ ഞാൻ തൊട്ടഭിനയിക്കാൻ പാടില്ലെന്ന് അവർ വാശി പിടിച്ചു എന്നാണ് റഹ്മാൻ പറഞ്ഞത്. അന്ന് സർവ്വ നിയന്ത്രണം നഷ്ടമായി സൈറ്റിൽ നിന്ന് തന്നെ റഹ്മാൻ ഇറങ്ങി പോവുകയാണ് ഉണ്ടായത്.

എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ സിനിമകൾ കുറഞ്ഞത്. എങ്കിലും അഭിനയിച്ച സിനിമകളിലെ വേഷങ്ങൾ അനശ്വരമാക്കിയതിലൂടെ താരം മലയാളി പ്രേക്ഷകർക്കിടയിൽ എന്നെന്നും ഓർമ്മിക്കപ്പെടും.

Sithara
Sithara

Be the first to comment

Leave a Reply

Your email address will not be published.


*