റിലീസ് ആയപ്പോഴാണ് ഈ സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ പാടിയത് എന്ന് അറിഞ്ഞത് മാലിക്കിലെ അറബിക് വൈറൽ ഗാനം ആലപിച്ച ഹിദയുടെ വാക്കുകൾ..

ഇപ്പോൾ സിനിമ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചലച്ചിത്രമാണ് മാലിക്. അഭിനയിച്ചവരുടെ വൈഭവത്തിനും മികവിനും കൈയ്യടിച്ചെ പറ്റു. അത്രത്തോളം മികച്ച രൂപത്തിലാണ് ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തവർ പോലും അഭിനയിച്ചത്. അതുകൊണ്ടുതന്നെയാണ് മാലിക് എന്ന സിനിമക്ക് ഇത്രത്തോളം സ്വീകാര്യത ലഭിച്ചതും.

മാലിക് എന്ന സിനിമയിൽ പലയിടത്തായി കേൾക്കുന്ന ഒരു അറബിക് ബിജിഎം ഇപ്പോൾ ട്രെൻഡിങ് ആണ്. പലരുടെയും വാട്സപ്പ് സ്റ്റാറ്റസുകളിലൂടെയും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും അറബിക് ബിജിഎം തകർത്തു മുന്നേറുകയാണ്. അതുകൊണ്ട് തന്നെയാണ് അത് പാടിയ ശബ്ദത്തിനു പിന്നാലെ സോഷ്യൽ മീഡിയ ഇറങ്ങിത്തിരിച്ചത്

മലപ്പുറം ജില്ലയിലെ നിലമ്പൂർകാരിയായ ഹിദാ ആണ് അറബിക് ബി ജി എമ്മിന് പിന്നിൽ. മൂന്ന് സഹോദരിമാരിൽ ഇളയവൾ ആണ് ഹിദാ. വളരെ മനോഹരമായ രൂപത്തിൽ അറബിക് ബിജിഎം ആലപിക്കാൻ അവൾക്ക് സാധിച്ചു. അതുകൊണ്ടു തന്നെയാണ് സിനിമ പ്രേമികൾക്ക് അപ്പുറം വലിയ ഒരു പ്രേക്ഷകർ ബി ജി എമ്മിന് ഉണ്ടായത്.

ഇത്രത്തോളം വൈറൽ ആകും എന്നും ആളുകൾ ഏറ്റെടുക്കുമെന്നും വിചാരിച്ചിരുന്നില്ല എന്നും അപ്രതീക്ഷിതമായ ഒരു സന്തോഷം ആണ് ഇത് തരുന്നത് എന്നുമാണ് ഗായിക പറയുന്നത്.
റിലീസ് ആയപ്പോഴാണ് ഈ പടത്തിന് വേണ്ടിയാണ് ഞാൻ പാടിയത് എന്ന് മനസ്സിലായത് എന്നും പറയുന്നു. വലിയ സന്തോഷം തോന്നി എന്നും ആ കുടുംബം പറയുന്നുണ്ട്.

മഹേഷ് നാരായണൻ എഴുതി സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമ്മിച്ച മാലിക് എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്. മേക്കിംഗ്, സ്റ്റോറി നറേഷൻ, കഥാപാത്രങ്ങളുടെ അവതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും  മാലിക് കയ്യടി നേടി.

സിനിമയുടെ എല്ലാ മേഖലകളിലും പരിപൂർണ്ണ വിജയം കൈവരിച്ചു എന്നതും പറയാതിരിക്കാൻ വയ്യ. ഇത് ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തുവന്ന സിനിമ എന്നത് മറ്റൊരു പ്രത്യേകതയാണ്. ആരാധകർകരുടെ പ്രതീക്ഷകളെ നിരാശപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*