മാലിക്കിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവി!!അമ്മയുടെ തിരിച്ചു വരവും മകളുടെ അരങ്ങേറ്റവും!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നിൽക്കുന്ന സിനിമയാണ് മാലിക്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്തു ആന്റോ ജോസഫ് നിർമ്മിച്ച മാലിക് എന്ന സിനിമ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ഈ സിനിമക്ക് ലഭിച്ചത്.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാൽ, സിനിമയിൽ വന്നവരും പോകുന്നവരൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നുള്ളതാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫഹദിന്റെയും നിമിഷയുടെയും വിനയ് ഫോർട്ട് ന്റെയും കരിയർ ബെസ്റ്റ് ആക്ടിങ് എന്ന് തന്നെ പറയാം.

ഈ സിനിമയിലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ഫഹദിന്റെ അമ്മവേഷം. സുലൈമാൻ റെ അമ്മയായി ജമീല യുടെ കഥാപാത്രം അനശ്വരമാക്കിയത് ജമീല എന്ന നടിയാണ്. 1970- 80 കാലഘട്ടത്തിൽ മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന ജലജ. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഫിലിംഫെയർ അവാർഡ് കളും മറ്റും താരത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1992 ൽ വെള്ളിത്തിരയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് 2021ലാണ് തിരിച്ചു വരുന്നത്. തിരിച്ചു വരവ് അതിഗംഭീരം ആക്കാൻ താരത്തിന് സാധിച്ചു. ജമീലയുടെ ബാല്യകാലം അവതരിപ്പിച്ചത്, ജമീലയായി സ്ക്രീനിൽ വിസ്മയം തീർത്ത ജലജയുടെ സ്വന്തം മകളാണ് എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ജലജയുടെ മകളായ ദേവിയാണ് ജമീലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. ഒരേ സിനിമയിൽ തന്നെ അമ്മയുടെ ഗംഭീര തിരിച്ചുവരവും, മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും കാണാൻ മലയാള പ്രേക്ഷകർക്ക് സാധിച്ചു. നടൻ സലീം കുമാറിന്റെ മകൻ ചന്തു സലിം കുമാറും ഈ സിനിമയിൽ മൂസാക്കയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചു.

സിനിമയിൽ വന്നവരും പോകുന്നവരുമൊക്കെ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. ഫഹദ് ഫാസിൽ നിമിഷ സജയൻ വിനയ് ഫോർട്ട് എന്നിവരുടെ അഭിനയത്തിന് പുറമേ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സലിംകുമാർ, ജോജു ജോർജ്ജ്, ദിനേശ് പ്രഭാകർ, സനൽ അമൻ, തുടങ്ങിയവരും അഭിനയം കൊണ്ട് മികച്ചു നിന്നു.

Devi
Devi
Devi

Be the first to comment

Leave a Reply

Your email address will not be published.


*