ചാക്കോച്ഛന്റെ നായികയോ ഇവളോ… നിറത്തിന്റെ പേരിൽ പരിഹസിച്ചർക്ക് വിജയങ്ങൾ കൊണ്ട് മറുപടി കൊടുത്തവളാണ് നിമിഷ… സംവിധായിക സൗമ്യയുടെ വാക്കുകൾ തരംഗമാകുന്നു…

മലയാളത്തിൽ ഇപ്പോൾ പുറത്തു വരുന്ന സിനിമകളെല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നവയാണ്. കഥാസാരം കൊണ്ടും അഭിനയിക്കാൻ തെരെഞ്ഞെടുക്കുന്ന അഭിനയിതാക്കളെ കൊണ്ടും. ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്ത മാലിക് ചതുർമുഖം തുടങ്ങി സിനിമകളിലെയും ചെറിയ വേഷങ്ങളെ അവതരിപ്പിച്ചവർ പോലും വലിയ മികവ് പുലർത്തി.

മലയാള സിനിമയിൽ നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകലും ഈ അടുത്ത് പുറത്തിറങ്ങി. വിരലിലെണ്ണാവുന്നതിലധികം നായികമാർ മലയാളത്തിൽ ഉണ്ടെങ്കിലും സ്വാഭാവിക അഭിനയ കൊണ്ട് മികവുറ്റതാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് വളരെ കുറച്ചുപേർ മാത്രമേ ഉള്ളൂ. അങ്ങനെ മലയാളികൾ ഒരുപോലെ പറയുന്ന ഒരു പേരാണ് നിമിഷ സജയൻ.

സ്വാഭാവിക അഭിനയം കൊണ്ടും ഏത് വേഷത്തിലേക്കും പെട്ടന്ന് മാറാൻ കഴിയുന്ന പ്രകൃതി കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിനു പുറത്ത് ആണെങ്കിലും ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഒരു നാടൻ പെൺകുട്ടിയാണ് താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക അഭിപ്രായം നേടാനും തരത്തിന് കഴിഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളാണ് താരം മികവുറ്റത്താക്കിയത്. ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്തത് എങ്കിലും വളരെ പെട്ടന്ന് ഒരുപാട് കാഴ്ചക്കരേ സിനിമ നെടി. ചിത്രത്തിന് വളരെയധികം പിന്തുണ പ്രേക്ഷകരിൽ നിന്നും ലഭിക്കുകയും ചെയ്തു.

എട്ടാം ക്ലാസ്‌ മുതൽ മാർഷൽ ആർട്സ് തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക് ബെൽറ്റും സ്വന്തമാക്കിയ താരമാണ് നിമിഷ. ഇപ്പോൾ നിമിഷ നടത്തിയ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താരം ഒറ്റപ്പെട്ടിട്ടുണ്ടെന്നും
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കൂട്ടം ആളുകൾ നിമിഷയെ അക്രമിച്ചുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദൻ.

കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന ഫിക്സ് ചെയ്ത ശേഷം നായിക നിമിഷ ആണെന്നറിഞ്ഞപ്പോൾ പലരും വേണ്ട എന്ന് പറഞ്ഞിരുന്നു എന്നും ഇപ്പോഴും മലയാള സിനിമയിൽ സൗന്ദര്യമാണ് മുൻഗണനയിൽ വേണ്ടത് എന്ന ചിന്താഗതിയെ നിമിഷ മാറ്റി മറിച്ചു എന്നും സംവിധായിക പറയുന്നു.

Nimisha
Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*