ബേബി സനുഷയൊക്കെ പണ്ട്.. ഇപ്പോൾ വേറെ ലെവൽ 🔥 ഫോട്ടോകൾ കാണാം….

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം സനുഷ സന്തോഷ്.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് സനുഷ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സിനിമകളിൽ ബാലതാരമായും നായികയായും തിളങ്ങാൻ താരത്തിന് സാധിച്ചു.

2000 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ബാലതാരമായി സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങിനിന്ന സനൂപ് താരത്തിന്റെ സഹോദരനാണ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻ മാരോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏഴര ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

താരമിപ്പോൾ പഴയ ബേബി സനുഷയൊന്നുമല്ല. കൊച്ചങ് വലുതായി ഒരുപാട് വളർന്നു നായിക പരിവേഷത്തിൽ എത്തിയിരിക്കയാണ്. താരം തികച്ചും ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് ഇപ്പോൾ കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്നത്. താരം പഴയ കൊച്ചു കുട്ടിയൊന്നുമല്ല, കൊച്ചങ് വലുതായി എന്നാണ് ആരാധകർ പറയുന്നത്.

1998 ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന മലയാള സിനിമയിലൂടെ ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തിൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 2004 ൽ മമ്മൂട്ടി, പത്മപ്രിയ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് തേടിയെത്തി.

2012 ൽ പുറത്തിറങ്ങിയ ദിലീപ് സിനിമയായ മിസ്റ്റർ മരുമകനിൽ ആണ് താരം ആദ്യമായി നായിക വേഷം കൈകാര്യം ചെയ്യുന്നത്. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ സീരിയലുകളിലും ടി വി ഷോകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റാർ മാജിക്, മിനിറ്റ് ടു വിൻ ഇറ്റ് എന്നീ ടിവി ഷോകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്മ, ഉണ്ണിയാർച്ച വയലിൻ, ഓർമ്മ തുടങ്ങിയ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*