വിവാഹം കഴിക്കാൻ താല്പര്യമില്ല… കാരണം എന്റെ കൂട്ടുകാർ… തുറന്ന് പറഞ്ഞ് അനുമോൾ….

തമിഴ് സിനിമയിൽ നിന്നും മലയാളത്തിലേക്ക് വന്ന് വളരെയധികം പ്രശസ്തി നേടിയ താരമാണ് അനുമോൾ. മലയാള സിനിമയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.  ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, അമീബ, ചായില്യം, റോക്സ്റ്റാർ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

കണ്ണുക്കുളേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തെക്ക് പ്രവേശിക്കുന്നത്.  താരത്തിന്റെ ആദ്യ മലയാള ചിത്രം ഇവൻ മേഘരൂപൻ ആണ്. വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷത്തിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. മികച്ച പ്രേക്ഷക അഭിപ്രായവും പിന്തുണയും ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.  സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കുന്നവരുടെ കൂട്ടത്തിലും താരം ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തരംഗമാവുകയാണ്. വളരെ പെട്ടന്ന് ആണ് താരം പറഞ്ഞ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തത്.

വിവാഹം കഴിച്ച പലരും ഇന്ന് ബന്ധം വേർപെടുത്തി ജീവിക്കുന്നതായാണ് കാണാൻ കഴിയുന്നത് എന്നും തന്റെ കൂട്ടുകാരിൽ പലരും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു. അതൊക്കെ കാണുമ്പോൾ തനിക്ക് ഭയമാണെന്നും പണ്ടു കാലത്ത് എല്ലാം സഹിച്ചു ജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ അവണമെന്നില്ല എന്നും ആണ് താരം പറയുന്നത്.

അതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.  തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഇപ്പോൾ ഡിവോഴ്സ് ചെയ്തവരാണ്‌ എന്നും അത് കാണുമ്പോൾ പേടി തോന്നുന്നു എന്നും താരം പറഞ്ഞു.

ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും ലീവിങ്ങ് ടുഗെദറിനോട് താൽപ്പര്യമില്ല എന്നും ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട് എന്നും താരം പറഞ്ഞു. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാൾ വന്നാൽ അയാൾക്ക് എങ്ങനെ സ്പേസ് കൊടുക്കാൻ കഴിയും എന്ന സംശയമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*