ഈദ് ഫോട്ടോകളിൽ സുന്ദരിമാരായി പ്രിയ താരങ്ങൾ. ഫോട്ടോകൾ കാണാം….

പെരുന്നാൾ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരങ്ങൾ.

ഓരോ പ്രത്യേകമായ ദിവസത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്ന സാധാരണ സംഭവമാണ് പ്രിയ സിനിമ-സീരിയൽ താരങ്ങളുടെ ആ ദിവസത്തിനോടനുബന്ധിച്ചുള്ള വ്യത്യസ്തമായ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക എന്നുള്ളത്. ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ പ്രത്യേകമായ ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൾ നിറഞ്ഞൊഴുകൽ പതിവാണ്.

ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത് പെരുന്നാൾ ഫോട്ടോകളാണ്. എല്ലാ സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങളും പെരുന്നാൾ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പലരും പെരുന്നാൾ ആശംസകളും അറിയിച്ചിട്ടുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പെരുന്നാൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത ചില താരങ്ങളുടെ ഫോട്ടോകളാണ് ഇവിടെ കാണപ്പെടുന്നത്.

നടിയായും മോഡലായും ടിവി ഹോസ്റ്റ് ആയും തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ സോയ. താരത്തിന്റെ പെരുന്നാൾ ഫോട്ടോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. നീല ഉടുപ്പിൽ തട്ടമിട്ട മൊഞ്ചത്തി കുട്ടിയായ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അമാൽ സൈറ യാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. പിന്നീട് ബാലതാരമായി ഒരുപാട് വേഷങ്ങളും താര കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ പുത്തൻ താരോദയം ആയി മാറിയ പ്രിയതാരം അനശ്വര രാജൻ ന്റെ പെരുന്നാൾ ഫോട്ടോ ഏവരെയും ആകർഷിച്ചിരിക്കുയാണ്. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിൽക്ക് ഇന്ത്യ വെഡിങ് കളക്ഷൻ ന്റെ പരസ്യത്തിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് . ഹർഷൽ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ എന്നും സെൻസേഷണൽ ആയി നിൽക്കുന്ന പ്രിയതാരം അമേയ മാത്യു തന്നെ പെരുന്നാൾ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഏവരുടെയും പ്രിയപ്പെട്ട കരിക്ക് എന്ന വെബ്സീരീസ് ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി പിന്നീട് ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരമാണ് അമേയ.

“ത്യാഗത്തിന്റെയും വിശുദ്ധിയുടെയും സമർപ്പണത്തിന്റെയും ഒരു ബലിപ്പെരുന്നാൽകൂടി വന്നെത്തിയിരിക്കുന്നു…’കോവിഡ്’ മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന ലോക ജനതക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനെതിരെയുള്ള പോരാട്ടത്തിൽ നമ്മെ വിട്ടുപോയ ആളുകളെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ടും ഏവർക്കും ഈദ് മുബാറക്.”
എന്ന ക്യാപ്ഷൻ താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

അമ്പിളി, കപ്പേള തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് താൻവി റാം. താരം ഇന്നലെ പെരുന്നാൾ ദിവസത്തിൽ സുന്ദരിയായുള്ള പെരുന്നാൾ ഫോട്ടോകൾ പങ്ക് വെച്ച്ചിരിക്കുകയാണ്. അനിയൻ ചിത്രശാല ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

മലയാളത്തിലെ നിത്യഹരിതനായികമാരിൽ ഒരാളായ ഭാവനയുടെ പെരുന്നാൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടുതൽ തരംഗമായി പ്രചരിക്കുകയാണ്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഭാവനയുടെ പെരുന്നാൾ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഈദ് ആശംസകൾ അറിയിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് പ്രണവ് രാജ് എന്ന ഫോട്ടോഗ്രാഫർ ആണ്.

Nylausha
Nylausha
Tanviram
Shalin
Ansiba
Tanviram
Bhavana
Tanviram
Shalin

Be the first to comment

Leave a Reply

Your email address will not be published.


*