മാലിക്കിലെ അമ്മയ്ക്ക് മകളേക്കാളും പ്രായം കുറവ്… ഉടൻ പണത്തിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ മീനാക്ഷിയുടെ വയസ്സ് തേടിപ്പിടിച്ച് ആരാധകർ……

മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് പരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ, ഉടൻ പണം തുടങ്ങി നിരവധി പരിപാടികളിലൂടെ മലയാളികളുടെ നിറഞ്ഞ കയ്യടിയും മനസ്സിൽ നിന്നും മായാത്തൊരു ഇടവും നേടിയ നടിയാണ് മീനാക്ഷി. ഇപ്പോൾ ബിഗ് സ്ക്രീനിലും തന്റെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മഹേഷ് നാരായൺ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രം മാലിക്കിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

ഒരു വലിയ താരനിരയ്‌ക്കൊപ്പമാണ് മീനാക്ഷിയുടെ സിനിമ പ്രവേശം എന്നതും ശ്രദ്ധേയമാണ്. സിനിമയിലുടനീളം താരത്തിന്റെ കഥാപാത്രമുണ്ട്. ചിത്രത്തിൽ ഫഹദിന്റെയും നിമിഷയുടെയും മകളെയാണ് താരം എത്തിയത്. റംലത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫഹദിനും നിമിഷയ്ക്കും ഒപ്പമുള്ള കോമ്പിനേഷൻ സീനിലൊക്കെ മികച്ച പ്രകടനം ആണ് താരം കാഴ്ച വച്ചത്.

താരത്തിന്റെ ആദ്യ സിനിമാഭിനയം ആണെങ്കിലും ഒരുപാട് വർഷം സിനിമയിലഭിനയിച്ച തഴക്കം ചെന്ന ഒരു അഭിനേത്രിയെ പോലെ തോന്നുന്നു എന്നാണ് ആരാധക അഭിപ്രായം. എന്നാൽ ഇതിനിടയ്ക്ക് മീനാക്ഷിയുടെ വയസ് ചികഞ്ഞാണ് ചിലർ എത്തിയത്. അമ്മയായി അഭിനയിച്ച നിമിഷ സജയനേക്കാൾ 1 വയസ് കൂടുതലാണ് മീനാക്ഷിക്ക് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

മീനാക്ഷിക്ക് ഇരുപത്തിയഞ്ചും നിമിഷയ്ക്ക് ഇരുപത്തിനാലുമാണ് പ്രായം. എന്തായാലും ഇരുവരുടെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെയാണ്.

നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് താരത്തെ ആദ്യമായി ആരാധകർ സ്ക്രീനിൽ കണ്ടത്. ജോലി ചെയ്യുന്നതിനിടെ 1 മാസം ലീവ് എടുത്താണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാളായി മീനാക്ഷി മാറിയതോടെ മിനിസ്ക്രീൻ ഒരു പതിവാക്കി. പിന്നീട് മറിമായം എന്ന കോമഡി സീരിയലിലും താരം ചെറുതായി മുഖം കാണിച്ചിരുന്നു.

ഇപ്പോൾ തകർത്തു മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത് ഉടൻ പണം ആണ്. ആരാധകരുടെ പ്രീതിയും ഇഷ്ടവും ആവോളം സമ്പാദിച്ചു കൊണ്ടുതന്നെയാണ് ഉടൻ പണത്തിന്റെ ഓരോ എപ്പിസോഡുകളും അവസാനിക്കുന്നത്.
പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി 22ാം വയസ്സിൽ രാജിവച്ച് അഭിനയം എന്ന ആഗ്രഹത്തിന് പിന്നാലെ തിരിച്ചത് വെറുതെയായില്ല എന്ന് ചുരുക്കം.

Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi
Meenakshi

Be the first to comment

Leave a Reply

Your email address will not be published.


*