മാലിക്കിലെ വേഷം ആദ്യം വേണ്ടെന്ന് വച്ചതാണ്, ഫഹദ് കണ്ടപ്പോൾ തന്നെ ചോദിച്ചു അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേന്ന്, മാലിക്കിലെ ഡോക്ടർ, പാർവതി പറയുന്നു…

ഫഹദ് ഫാസിലുമായി ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞു മാലിക്കിലെ ഡോക്ടർ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് മാലിക്ക്. മഹേഷ് നാരായൺ സംവിധാനം ചെയ്ത് ആന്റ്റോ ജോസഫ് നിർമിച്ച സിനിമയാണ് മാലിക്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഈ സിനിമയുടെ ഏറ്റവും നല്ല വശമായി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്. സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ച ഓരോ കലാകാരന്മാരും അവരുടെ കഴിവ് പൂർണ്ണമായും പുറത്തുകൊണ്ടുവന്നു എന്ന് വേണം പറയാൻ. പ്രധാനവേഷത്തിൽ തിളങ്ങിയ ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്.

അതുപോലെതന്നെ ചെറിയ വേഷങ്ങളിലും ഒരുപാട് പേർ മികച്ച അഭിനയം പുറത്തെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഡോക്ടർ ഷേർമിൻ. പാർവതി കൃഷ്ണൻ എന്ന കലാകാരിയാണ് ഈ വേഷം അനായാസമായി കൈകാര്യം ചെയ്തത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു ഡോക്ടർ ഷേർമിൻ.

ഇപ്പോൾ താരം മാലിക് എന്ന സിനിമയിലേക്ക് കടന്നുവന്ന അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിലൂടെ…
” ഓഡിഷൻ നോട് ഒട്ടും താല്പര്യം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ പല സിനിമകളും ഓഡിഷൻ ന് പോകണമല്ലോ എന്ന കാരണത്താൽ വേണ്ടെന്നു വച്ചിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു മാലിക് എന്ന സിനിമയും. പക്ഷെ പിന്നെങ്ങനെയൊ അവിചാരിതമായി ആ സിനിമയിൽ എത്തിപ്പെട്ടു. കിട്ടിയ ചാൻസ് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു. ഒരുപാട് പേര് എന്നെ വിളിച്ചു പ്രശംസകൾ അറിയിച്ചിട്ടുണ്ട്.”
എന്ന് താരം പറയുകയുണ്ടായി.

മാത്രമല്ല ഫഹദ് ഫാസിലിനോട് ഒപ്പം മുമ്പുണ്ടായ ഒരു അനുഭവം താരം തുറന്നു പറയുകയുണ്ടായി.
“ഒരു സമയത്ത് ഫഹദ് ഫാസിലിനെ ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോൾ കളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അനാവശ്യാമായ ഒരുപാട് ചോത്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിലാണ് ഇത് കേൾകകേണ്ടി വന്നത്. മാലിക് എന്ന സിനിമയിൽ വന്നപ്പോൾ ‘നി ആ ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേ ” എന്ന് ഫഹദ് ഫാസിൽ ചോദിച്ചു.”
താരം കൂട്ടിച്ചേർത്തു.

Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*