സിനിമയിലെ പ്രശസ്തി സ്ഥായിയല്ല… മണിച്ചിത്രത്താഴിലെ നൃത്തം പോലും ഞാൻ വീണ്ടും ചെയ്തിട്ടില്ല… ശോഭനയുടെ അഭിമുഖം ശ്രദ്ധ നേടുന്നു….

സൗന്ദര്യവും അഭിനയ മികവും ഒരുപോലെ സമ്മേളിച്ച താര സുന്ദരിയാണ് ശോഭന. മലയാളികളുടെ എക്കാലത്തെയും അഭിമാനമായ നടി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഒരു പിടി പോലും  കുറയുന്നില്ല.

1980 മുതൽ താരം അഭിനയ മേഖലയിൽ ഉണ്ട്.
കുട്ടിക്കാലം മുതൽക്കു തന്നെ താരം ഭരതനാട്യം അഭ്യസിച്ചിരുന്നു. അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്ട്യം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. ഏകദേശം 230 ലധികം സിനിമകളിൽ താരം അഭിനയിച്ചു. മലയാളം സിനിമാ മേഖലയിൽ ആണ് കൂടുതൽ താരം അഭിനയിച്ചത്.

തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ താരം അർഹത നേടി. കേരള സംസ്ഥാന ചലച്ചിത്ര  പുരസ്കാരവും താരം നേടിയിട്ടുണ്ട്. 2006 ലാണ് താരത്തിന്റെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകിയും താരത്തെ ആദരിച്ചിരുന്നു.

1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നു വരുന്നത്.  1994-ൽ പുറത്തു വന്ന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിനായിരുന്നു രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചത്.

ക്ലാസ്സിക്കൽ ഡാൻസിലൂടെ എവരുടെയും മനം കവർന്ന നർത്താക്കിയാണ് താരം.  തന്റെ നൃത്തം കൊണ്ടും നടന വിസ്മയം തീർത്തും ഒരുപാട് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. തങ്ങളുടെ ഇഷ്ട താരത്തിന്റെ വിശേഷങ്ങൾക്കായി ആരാധക ലോകം ഇന്നും കാത്തിരിപ്പിലാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്.

ചലച്ചിത്രതാരം എന്ന പ്രശസ്തി ശോഭന എന്ന നർത്തകിയുടെ സ്വത്വപ്രകാശനത്തിനും വളർച്ചയ്ക്കും സഹായകമോ അതോ പ്രതിബന്ധമോ എന്നാണ് ചോദ്യം. തീർച്ചയായും സഹായിച്ചിട്ടുണ്ട് എന്നും ചലച്ചിത്രതാരം എന്ന നിലയിൽ എന്നെ വളരെയധികം ആളുകൾ അറിയുന്നു. ഇനിയും പല വർഷങ്ങൾ കടന്നുപോയാൽ ഈ സ്ഥിതി മാറും എന്നും താരം പറഞ്ഞു.

സിനിമയിലെ പ്രശസ്തി സ്ഥായിയല്ല എന്നും ചലച്ചിത്ര താരത്തെ കാണാൻ നിങ്ങൾ ഒരിക്കൽ മാത്രമേ പോവൂ. താരത്തിന്റെ നൃത്ത സംബന്ധിയായ പ്രവൃത്തിക്ക് സിനിമയുമായി ബന്ധമൊന്നുമില്ല എന്നും ‘മണിച്ചിത്രത്താഴി’ലെ നൃത്തം പോലും ഞാൻ വീണ്ടും ചെയ്തിട്ടില്ല എന്നും താരം ചേർത്ത് പറഞ്ഞു.

Shobana
Shobana

Be the first to comment

Leave a Reply

Your email address will not be published.


*