ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ….

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയാവാൻ ഒരുങ്ങി സണ്ണിലിയോൺ.

മലയാളികൾക്ക് അഭിമാനമായി വളർന്ന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യ ഏറ്റവും അവസാനമായി നേടിയ 2 വേൾഡ് കപ്പിലും ശ്രീശാന്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് മലയാളികൾക്ക് അഭിമാനമാണ്. 2007 t20 വേൾഡ് കപ്പ് & 2011-ലെ ലോകകപ്പ് കിരീടം നേടുന്നതിൽ മുഖ്യപങ്കുവഹിച്ച താരമാണ് ശ്രീശാന്ത്.

ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. 2011ലെ സ്പോട്ട് ഫിക്സിംഗ് കേസിന്റെ അടിസ്ഥാനത്തിൽ താരത്തെ ബിസിസിഐ ക്രിക്കറ്റിൽനിന്ന് വിലക്കിയിരുന്നു. പിന്നീട് താരം കുറ്റക്കാരനല്ല എന്ന് തെളിയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള കവാടം ഏകദേശം അടഞ്ഞിയിരുന്നു. അതിനുശേഷം താരം സിനിമയിൽ സജീവമായി. സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും ശ്രീശാന്ത് സജീവമാവുകയായിരുന്നു. ഇടക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത് ശ്രീശാന്തിന്റെ അടുത്ത സിനിമയെക്കുറിച്ചാണ്. മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന സണ്ണി ലിയോൻആണ് ശ്രീശാന്തിന്റെ നായിക വേഷം കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുകൊണ്ടുതന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായി മാറിയിരിക്കുന്നു.

ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്ത പുതിയ സിനിമയാണ് പട്ടാ. ശ്രീശാന്ത് സിബിഐ ഓഫീസറായാണ് സിനിമയിലെത്തുന്നത്. ഇതിൽ സണ്ണിലിയോൺ ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാൻ പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമയുടെ സംവിധായകൻ രാധാകൃഷ്ണൻ ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

“ശ്രീശാന്ത് ഒരു CBI ഓഫീസരായാണ് സിനിമയിലെത്തുന്നത്. സ്ത്രീ യെ അഡസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗം ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഞങ്ങൾ ചിന്തിച്ചു. അങ്ങനെയാണ് സണ്ണി ലിയോൺ തെരെഞ്ഞെടുക്കപ്പെടുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോൺ സിനിമയിൽ അവതരിപ്പിക്കുന്നത്.”

Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny

Be the first to comment

Leave a Reply

Your email address will not be published.


*